UPDATES

സോഷ്യൽ വയർ

‘വേറെ ലെവല്‍, ഈ സ്‌നേഹത്തിന് നന്ദി മമ്മൂക്കാ’; ‘മധുരരാജ’യെ കുറിച്ച് ജയ്

ജയ്‌യുടെ ആദ്യ മലയാള ചിത്രമാണ് മധുരരാജ

വൈശാഖ് മമ്മൂട്ടി ചിത്രം മധുരരാജ നിറഞ്ഞ സദ്ദസിൽ പ്രദർശനം തുടരുകയാണ്. തമിഴ് യുവതാരം ജയ്‌യുടെ ‘മധുരരാജ’ പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിന് പകരമാണോ ജയ് എന്ന തരത്തിൽ വരെ ചർച്ചകൾ നടന്നിരുന്നു. ജയ്‌യുടെ ആദ്യ മലയാള ചിത്രമാണ് മധുരരാജ.

മ്മൂട്ടിക്കൊപ്പമുള്ള തന്റെ ‘മധുരരാജ’ അനുഭവം പങ്കുവെക്കുകയാണ് താരം.
‘സൂപ്പര്‍സ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എന്നതിനേക്കാള്‍ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഒരു സുഹൃത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും എടുത്തുപറയണം. വേറെ ലെവല്‍. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്.ഈ സ്‌നേഹത്തിന് നന്ദി മമ്മൂക്കാ’- ജയ് ട്വിറ്ററില്‍ കുറിച്ചു.


കേരളത്തിൽ 261 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ആദ്യ ദിനം 4 കോടിയോളം രൂപയാണ് ചിത്രം നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍