UPDATES

സോഷ്യൽ വയർ

അമ്മയുടെ കൈപ്പത്തി തകര്‍ന്നിട്ടും അവള്‍ തളര്‍ന്നില്ല; ഭീകരരുടെ മനസുമാറ്റിയ ഒന്‍പതുകാരിക്ക് ധീരയ്ക്കുള്ള പുരസ്‌കാരം

ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് പത്മാവതിയുടെ കൈപ്പത്തി തകര്‍ത്തു. പിന്നെ ഹിമ മടിച്ചുനിന്നില്ല, വാതില്‍ തുറന്നു. അവളെ ഭീകരര്‍ തോക്കുചൂണ്ടി ബന്ദിയാക്കി. അമ്മയുടെ കൈപ്പത്തി ചിതറിപ്പോയിട്ടും പതറാതെ നിന്നു.

ജമ്മു കാശ്മീരിലെ ഉധംപുര്‍ കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ഒന്‍പതുകാരി ഹിമയെ ധീരതയ്ക്കുള്ള പുസ്‌കാരം നല്‍കി രാജ്യം ആദരിക്കുകയാണ്. ആന്ധ്രപ്രദേശില്‍ നിന്ന് ജമ്മുവിലെത്തിയ സൈനികന്റെ മകളാണ് ഹിമപ്രിയ. ഹിമയും കുടുംബവും താമസിച്ചിരുന്ന സുന്‍ജ്വാന്‍ ഇന്‍ഫന്ററി ക്യാംപിലേക്ക് കഴിഞ്ഞ ഫെബ്രുവരി 10നാണ് ജയ്‌ഷെ ഭീകരര്‍ ഇരച്ചുകയറിയത്. ഭീകരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഹിമയുടെ അമ്മ ത്മാവതിയുടെ കൈപ്പത്തി തകര്‍ത്തു. ഈ സമയം അമ്മ പത്മാവതിയും മക്കളായ ഹിമയും റിഷതയും ആവന്തികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് പത്മാവതിയുടെ കൈപ്പത്തി തകര്‍ത്തു. പിന്നെ ഹിമ മടിച്ചുനിന്നില്ല, വാതില്‍ തുറന്നു. അവളെ ഭീകരര്‍ തോക്കുചൂണ്ടി ബന്ദിയാക്കി. അമ്മയുടെ കൈപ്പത്തി ചിതറിപ്പോയിട്ടും പതറാതെ നിന്നു.ഭീകരരെ മനുഷ്യത്വത്തെ കുറിച്ച് ഓര്‍മപ്പെടുത്തി ഈ ധീരതയാണ് ഹിമയെ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രം ആദരിക്കാന്‍ തീരുമാനിച്ചത്. അവള്‍ ഭീകരരോടു സംസാരിച്ചുകൊണ്ടേയിരുന്നു, നാലു മണിക്കൂറോളം. അമ്മയെയും സഹോദരങ്ങളെയും കൂടുതല്‍ ഉപദ്രവിക്കാതെ കാക്കാന്‍ അതുവഴി കഴിഞ്ഞു.

അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ അനുവദിക്കണമെന്ന അവളുടെ അപേക്ഷ അവര്‍ സ്വീകരിച്ചു. ഭീകരരുടെ കണ്ണില്‍ നിന്നു മറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം വിവരം അവള്‍ പട്ടാളക്കാരെ ധരിപ്പിച്ചു. അങ്ങനെ അക്രമികള്‍ പിടിയിലായി. സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ മാത്രമല്ല, മരണസംഖ്യ കുറയ്ക്കാനും ഹിമയുടെ ഇടപെടല്‍ കാരണമായെന്നു സൈന്യം പറയുന്നു. അതുകൂടി മുന്‍നിര്‍ത്തിയാണ് ധീരതാ പുരസ്‌കാരം നല്‍കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ സംഘാടകര്‍ പറഞ്ഞപ്പോള്‍, നഷ്ടമായ വിരലുകളിലെ വേദന വകവയ്ക്കാതെ പത്മാവതി മകളെ ചേര്‍ത്തുപിടിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍