UPDATES

സോഷ്യൽ വയർ

‘ഇനി ഞാനായിട്ട് പ്രവചിച്ചില്ലെന്ന് വേണ്ട’;ഫെയ്‌സ്ബുക്കിനെ അടിസ്ഥാനമാക്കി ജോയ് മാത്യുവിന്റെ ഫലപ്രഖ്യാപനം

ഫെയ്‌സ്ബുക്കില്‍ ഏറ്റവും മോശപ്പെട്ട ഭാഷാപ്രയോഗങ്ങള്‍, തെറിയഭിഷേകങ്ങള്‍, തേജോവധങ്ങള്‍ തുടങ്ങിയവ നടത്തിയ പാര്‍ട്ടിയെയായിരിക്കും ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളുക. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ആര് വിജയിക്കുമെന്ന പ്രവചനവുമായി നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്കിനെ അടിസ്ഥാനമാക്കിയാരിക്കും തന്റെ പ്രവചനമെന്നും ഫെയ്‌സ്ബുക്കില്‍ ഏറ്റവും മോശപ്പെട്ട ഭാഷാപ്രയോഗങ്ങള്‍, തെറിയഭിഷേകങ്ങള്‍, തേജോവധങ്ങള്‍ തുടങ്ങിയവ നടത്തിയ പാര്‍ട്ടിയെ ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;

തെരഞ്ഞെടുപ്പുഫലം
—————————-
ഇനി ഞാനായിട്ട് പ്രവചിച്ചില്ലെന്ന് വേണ്ട.
എന്റെ വകയായിട്ടൊന്നും കിട്ടിയില്ല എന്നും പറയരുത് (ശ്രദ്ധിക്കുക, ഇത് അല്പമെങ്കിലും നര്‍മ്മബോധം ഉള്ളവര്‍ക്ക് മാത്രം )
ഇന്ത്യ ആരു ഭരിക്കണം എന്നൊന്നും പ്രവചിക്കാന്‍ ഞാന്‍ ആളല്ല.
എന്നാല്‍ എന്റെ കൊച്ചു കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏത് മുന്നണി ലീഡ് നേടും എന്ന് പ്രവചിക്കാനും വാതുവെക്കാനും ഞാന്‍ തയ്യാറാണ്.

ഏറെ ഗണിച്ചും ഹരിച്ചുമാണ് ഞാന്‍ എന്റെ നിഗമനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ ഏറ്റവുമധികം ചൂടുപിടിച്ച രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിട്ടുള്ളത് ഫെയ്​സ്ബുക്ക് എന്ന സോഷ്യല്‍ മീഡിയയിലൂടെയാണ്. അതിനാല്‍ എന്റെ പ്രവചനം ഫെയ്​സ്ബുക്കിനെ അടിസ്ഥാനപ്പെടുത്തിയിട്ടായിരിക്കും.

ഫെയ്‌സ്ബുക്കില്‍ ഏറ്റവും മോശപ്പെട്ട ഭാഷാപ്രയോഗങ്ങള്‍, തെറിയഭിഷേകങ്ങള്‍, തേജോവധങ്ങള്‍ തുടങ്ങിയവ നടത്തിയ പാര്‍ട്ടിയെയായിരിക്കും ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളുക.

മൂന്നാംസ്ഥാനക്കാരനെക്കാള്‍ അല്പം കടുപ്പം കുറഞ്ഞ തെറി, ഭാഷ, തേജോവധം തുടങ്ങിയവ നടത്തിയവര്‍ രണ്ടാം സ്ഥാനക്കാരാകും. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏറ്റവും കുറഞ്ഞ അളവില്‍ ഭാഷ, അസഭ്യം, തേജോവധങ്ങള്‍ തുടങ്ങിയവ
നടത്തിയവര്‍ ഒന്നാം സ്ഥാനത്തും എത്തും.

അതാണ് സാക്ഷരകേരളം മുന്നണികള്‍ക്ക് കല്പിച്ച വിജയം. അതിനാല്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ ഇനിയെങ്കിലും അവരുടെ സ്വഭാവവും ഭാഷയും നന്നാക്കിയെടുത്താല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനക്കാരാവാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍