UPDATES

സോഷ്യൽ വയർ

ഇത് ട്രോളല്ല; കാക്കിയുടെ കരുതലും കരുണയും: വൈറലായി കേരള പോലീസിന്റെ വീഡിയോ

പോലീസുകാരുടെ സഹജീവികളോടുള്ള കരുതല്‍ വെളിവാക്കുന്ന വീഡിയോയാണ് പേജിലൂടെ പുറത്തു വന്നിരിക്കുന്നത്.

കേരള പോലീസിന്റെ പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ പോലിസിന്റെ ഫേസ്ബുക്ക് പേജ് വഹിക്കുന്ന പങ്ക് ചില്ലറയല്ല. ട്രോള്‍ മുഖേനയും മറ്റ് നര്‍മ്മ സംഭാഷണങ്ങളിലൂടെയും ജനങ്ങളുമായുള്ള പോലീസിന്റെ ആശയ വിനിമയങ്ങള്‍ അടിക്കടി വൈറലാകുകയാണ്. ഏറ്റവും ഒടുവില്‍ പോലീസുകാരുടെ സഹജീവികളോടുള്ള കരുതല്‍ വെളിവാക്കുന്ന വീഡിയോയാണ് പേജിലൂടെ പുറത്തു വന്നിരിക്കുന്നത്.

‘ കാക്കിയിലുണ്ട് കരുതലും കരുണയും ‘ എന്ന തലവാചകത്തില്‍ പേജിലെത്തിയ പോസ്റ്റിന് നിമിഷങ്ങള്‍ക്കകം വലിയ പിന്തുണയാണ് ഫേസ്ബുക്കില്‍ ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ സ്‌റ്റേഷിനലെ പോലീസുകാരുടെ പ്രവൃത്തിയാണ് പോലീസിന് കൈയ്യടി നേടിക്കൊടുക്കുന്നത്. ഉദയംപേരൂരില്‍ കായലിന്റെ തീരത്ത് അലഞ്ഞു നടന്ന വടയാര്‍ സ്വദേശി പവിത്രന്‍ എന്നയാളെ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷം ഭക്ഷണം നല്‍കുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാറും സിവില്‍ പോലീസ് ഓഫീസര്‍ ബിനുവുമാണ് നന്‍മയുടെയും കരുതലിന്റെയും മാതൃകയായത്.

വൈറലായ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

കാക്കിയിലുണ്ട് കരുതലും കരുണയും

അഗതികളും ആലംബഹീനരുമായ ഒട്ടേറെ പേര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സേവനം പലപ്പോഴും അറിയപ്പെടാതെ പോകും.. അത്തരത്തിലൊരു സംഭവമാണിത്. ഉദയംപേരൂര്‍ കായലിന്റെ തീരത്ത് അലഞ്ഞു നടന്ന വടയാര്‍ സ്വദേശി പവിത്രന്‍ എന്നയാളെ ഉദയംപേരൂര്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷം ഭക്ഷണം കഴിപ്പിക്കുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ അജയകുമാറും സിവില്‍ പോലീസ് ഓഫീസര്‍ ബിനുവും .. കാക്കിക്കുള്ളിലെ ഈ കരുതലും കരുണയും കാണാതെ പോകരുത്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍