UPDATES

ട്രെന്‍ഡിങ്ങ്

“വെറും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എഴുതി കവിയായ” വയലാറിനെ തൊഴുത് ബിജെപി സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണൻ

വയലാര്‍ രാമവര്‍മയുടെ വയലാര്‍ രാഘവപ്പറമ്പിലുള്ള വീട്ടിലെ സ്മൃതികുടീരത്തിന് മുന്നില്‍ തൊഴുത് നില്‍ക്കുന്ന ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെഎസ് രാധാകൃഷ്ണന്റെ ഫോട്ടോ കണ്ടപ്പോള്‍ തനിക്ക് 17 വര്‍ഷം മുമ്പത്തെ സംഭവമാണ് ഓര്‍മ്മ വന്നത് എന്ന് ആര്‍ സബീഷ് മണവേലി ഫേസ്ബുക്കില്‍ പറയുന്നു. അന്ന് കെഎസ് രാധാകൃഷ്ണന്‍ കോണ്‍ഗ്രസ് സഹയാത്രികനാണ്. പി എസ് സി ചെയര്‍മാനോ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറോ ആയിട്ടില്ല.

ഗാന്ധിയന്‍, അധ്യാപകന്‍ എന്നെല്ലാം പറഞ്ഞാണ് അദ്ദേഹത്തെ അവതരിപ്പിച്ചത്. അധ്യാപക ഭവനില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ കവിത ക്യാമ്പില്‍ വിഷയം അവതരിപ്പിക്കാനെത്തിയ കെഎസ് രാധാകൃഷ്ണന്‍ അന്ന് വയലാറിനെ ഇടിച്ചുതാഴ്ത്തി സംസാരിച്ചതായി സബീഷ് മനവെല്ലി ഓര്‍ക്കുന്നു. “വെറും രാഷ്ട്രീയ മുദ്രാവാക്യങ്ങളെഴുതി കവിയായ വയലാര്‍” എന്നാണ് കെഎസ് രാധാകൃഷ്ണന്‍ അന്ന് പറഞ്ഞത്. ഇതടക്കം മോശമായി വയലാറിനെക്കുറിച്ച് പറഞ്ഞതിനെ എതിര്‍ത്തുകൊണ്ട് താനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ രാഘവപ്പറമ്പിലെത്തി ഇങ്ങനെ കൈകൂപ്പി നില്‍ക്കുന്നത് കാണുമ്പോള്‍ രോമാഞ്ചം തോന്നുന്നു – സബീഷ് പറയുന്നു.

സബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

ഡോ: KS രാധാകൃഷ്ണൻ സാർ വയലാർ രാഘവപ്പറമ്പിലെത്തി ഇങ്ങനെ കൈകൂപ്പി നിൽക്കുന്നത് കാണുമ്പോൾ എനിക്ക് രോമാഞ്ചം തോന്നുന്നു. 17 വർഷം മുൻപ് എറണാകുളം അദ്ധ്യാപക ഭവനിൽ 3 ദിവസമായി ചേർന്ന കവിതാ ക്യാമ്പിൽ വിഷയം അവതരിപ്പിക്കാൻ എത്തിയതായിരുന്നു രാധാകൃഷ്ണൻ സാർ, അന്ന് PSC ചെയർമാനോ സംസ്കൃത സർവ്വകലാശാലാ VCയോ ആയിട്ടില്ലാത്തതിനാൽ, സാഹിത്യത്തിലും ആത്മീയ കാര്യങ്ങളിലും അറിവുള്ള അദ്ധ്യാപകൻ, സർവ്വോപരി ഗാന്ധിയൻ എന്നൊക്കെയാണ് ക്യാമ്പ് ഡയറക്ടർ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത് .

കടുകട്ടി മലയാളത്തിന് പുറമെ സംസ്കൃതസ്ലോകങ്ങളും ഉരുവിട്ടുള്ള ക്ലാസ് പുരോഗമിക്കുന്നതിനിടയിൽ വയലാറിനെ വിലകുറച്ച് വിലയിരുത്തുന്ന ചില പരാമർശങ്ങൾ നടത്തി, “വെറും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എഴുതി കവിയായ വയലാർ” എന്ന പരാമർശം ഞങ്ങളിൽ ചിലരെ അസ്വസ്ഥരാക്കി. വയലാറിന്റെ സമ്പൂർണ്ണ കൃതി വായിച്ച് അത്ഭുതപ്പെട്ടിരുന്ന ക്യാമ്പ് ഡലിഗേറ്റായ എനിക്ക് പ്രതിഷേധിക്കാതിരിക്കാനായില്ല.

“ചക്രവാളത്തിൻ മതിൽക്കെട്ടിന്ന് മേൽ കൈയ്യും കുത്തി നിൽക്കും ഞാൻ ,
ഈപ്രപഞ്ചത്തിന്റെ ഭ്രമണംനിയന്ത്രിക്കാൻ…എന്ന് തുടങ്ങുന്ന വയലാർ വരികൾ പരാമർശിച്ച് എന്റെ വാദമുഖങ്ങൾ ഉറപ്പിച്ചു. വയലാറിനെതിരായ പരാമർശത്തിൽ മറ്റ് അംഗങ്ങളും പ്രതിഷേധിച്ചു.

തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയായ രാധാകൃഷ്ണൻ സാർ ONVയെക്കൂടി ആക്രമിച്ചു .
“നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെ താവും എന്നെഴുതിയ ONV കുറുപ്പ് നിലം നികത്തിയാണ് വീട് വച്ചിരിക്കുന്നത് തുടങ്ങിയ പരാമർശവും നടത്തി.

,(കമ്മ്യൂണിസ്റ്റ് കവിത്രയങ്ങളിൽ
P ഭാസ്ക്കരനെ മാത്രം ആക്ഷേപിച്ചില്ല .)

ക്യാമ്പ് അംഗങ്ങളിൽ നിന്നും പ്രതിഷേധം ശക്തമായി, തീരുമാനിച്ചിരുന്നതിലും നേരത്തെ ക്ലാസ് അവസാനിപ്പിച്ചു.

നാളെ നിങ്ങൾക്ക് ക്ലാസെടുക്കാൻ വരുന്ന Pപരമേശ്വരൻ [വിചാരകേന്ദ്രം]
വയലാർ രാമവർമ്മയെ കവിതാമത്സരത്തിൽ തോൽപ്പിച്ച കാര്യവും പറഞ്ഞാണ് പിരിഞ്ഞത് .
പിന്നീട് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുമ്പോഴൊക്കെ
ഇദ്ദേഹം എന്ത് കൊണ്ട് സംഘപരിവാറിൽ ചേരുന്നില്ല എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു.

ചേർത്തല കൊട്ടാരം അമ്പലത്തിലെ അയ്യപ്പസത്രത്തിലാണ് രാധാകൃഷ്കൻ സാറിന്റെ സംസാരം അവസാനം കേട്ടത്.

ഇപ്പോൾ അദ്ദേഹം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു.

കുറച്ച് വർഷം മുൻപേ കോൺഗ്രസ് വിട്ട് BJP യിൽ ചേർന്നിരുന്നെങ്കിൽ കണ്ണന്താനം ഇരിക്കുന്ന സ്ഥാനത്തിരിക്കാമായിരുന്നു, എങ്കിൽ ശബരിമല വിഷയത്തിന്റെ ചാമ്പ്യനാവാമായിരുന്നു,

ഇതിപ്പോൾ, ആലപ്പുഴയിൽ മൂന്നാം സ്ഥാനം ഉറപ്പായി എന്നതിനപ്പുറം, എന്തുറപ്പാണുള്ളത് സാർ,

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായാണെങ്കിലും ,

എന്നും വസന്തങ്ങൾ പൂക്കുവാൻ
ചോരയാൽ,
മണ്ണീറനാക്കിയ വയലാറിലെ
രാഘവപ്പറമ്പിൽ അങ്ങ് വന്നല്ലോ
തൊഴുത് നിന്നല്ലോ,
മഹാനായ കവിയെ അറിഞ്ഞല്ലോ,
അതാണ് വയലാർ.

എങ്ങനെ രോമാഞ്ചം തോന്നാതിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍