UPDATES

സോഷ്യൽ വയർ

വൈറലായി ‘കുമ്പളങ്ങി നൈറ്റ്സില്‍’ ഒളിഞ്ഞിരുന്ന ബ്രില്ല്യന്‍സുകള്‍; വീഡിയോ കാണാം

സംവിധായകന്റെ ബ്രില്ല്യൻസ് എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ചില രംഗങ്ങളാണ് ഈ യൂട്യൂബ് വീഡിയോയിൽ ഉള്ളത്.

ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സില്‍ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സിനിമയിലെ അറിയാതെ പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ഒട്ടേറെ വീഡിയോകൾ പണ്ട് മുതലേ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ അധികമാരും ശ്രദ്ദിക്കാത്ത പോയ ചില വസ്തുതകളാണ് ചർച്ചയാകുന്നത്.
സംവിധായകന്റെ ബ്രില്ല്യൻസ് എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ചില രംഗങ്ങളാണ് ഈ യൂട്യൂബ് വീഡിയോയിൽ ഉള്ളത്.

സിനിമയിലെ പ്രധാന കഥാപാത്രണങ്ങളായ ഷമ്മിയുടെയും സിമിയുടെയും വിവാഹചിത്രത്തിന്റെ പോസ്റ്ററായിരുന്നു സിനിമയുടെ ആദ്യം പുറത്ത് വന്ന പോസ്റ്റർ. ന്നാൽ ഇവരുടെ വിവാഹത്തിന്റെ രംഗങ്ങൾ ഒരിക്കൽ പോലും സിനിമയിൽ കാണിക്കുന്നില്ല. സത്യത്തില്‍ ഈ വിവാഹഫോട്ടോ സിമിയുടെയും ഷമ്മിയുടെയും റൂമിലെ കലണ്ടറിൽ ഉണ്ടന്ന് കട്ടി തരുകയാണ് ഈ വീഡിയോയിലൂടെ. അതുപോലെ മറ്റുപല സംവിധായകൻ ബ്രില്ല്യൻസുകളും വെളിപ്പെടുത്തുകയാണ് ഈ വീഡിയോ. ഇതിനോടകം തന്നെ ഓടട്ടേറെ പേർ പങ്കുവെച്ച വീഡിയോ മൂന്നു ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ കണ്ടിട്ടുള്ളത്.

വീഡിയോ കാണാം :

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍