UPDATES

സോഷ്യൽ വയർ

’14 വര്‍ഷത്തെ വിവാഹ ജീവിതം, ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ’; വിവാഹ വാർഷികത്തിൽ ചാക്കോച്ചന്റെ കുറിപ്പ്

ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇരുവര്‍ക്കും സ്പെഷ്യലാണെന്ന് പറഞ്ഞ ചാക്കോച്ചന്‍ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദിയും അറിയിച്ചു.

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ ജീവിത പങ്കാളിയായി പ്രിയ എത്തിയിട്ട് പതിനാല് വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ  ’14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ’ എന്ന കുറിപ്പോടെ ചാക്കോച്ചൻ തന്റെ വിവാഹ വാർഷിക വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ്.

ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2005 ഏപ്രില്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. തമാശ കലർത്തി ’14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ’ എന്ന് പറഞ്ഞു കൊണ്ട് ആരാധകരുമായി വാർത്ത പങ്കുവെക്കുമ്പോഴും പ്രിയ ആണ് തന്‍റെ ജീവിതം എക്സ്ട്രാ ഓര്‍ഡിനറി ആക്കിയതെന്നാണ് ചാക്കോച്ചൻ പറയുന്നത്. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇരുവര്‍ക്കും സ്പെഷ്യലാണെന്ന് പറഞ്ഞ ചാക്കോച്ചന്‍ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദിയും അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍