UPDATES

സോഷ്യൽ വയർ

ആരാധകർ കാണാൻ ആഗ്രഹിച്ച ലാലേട്ടനെ സ്‌ക്രീനിൽ കൊണ്ടുവരാൻ പൃഥ്വിരാജിന് സാധിച്ചെന്ന് പ്രേക്ഷകർ; ആരാധകർക്ക് ഒപ്പം ആദ്യ പ്രദർശനം കണ്ട് പൃഥ്വിയും മോഹൻലാലും

ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എറണാകുളം കവിത തിയേറ്ററിൽ എത്തിയിരുന്നു

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ലൂസിഫർ തിയറ്ററുകളിലെത്തി ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മോഹൻലാൽ എന്ന സൂപ്പർതാരത്തെ ആരാധകർ കാണാൻ ആഗ്രഹിച്ചതുപോലെ തന്നെ സ്‌ക്രീനിൽ കൊണ്ടുവരാൻ പൃഥ്വിരാജ് എന്ന സംവിധായകന് കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്.

സിനിമയുടെ സോഷ്യൽ മീഡിയ റിവ്യൂസ്;


ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വില്ലൻ കഥാപാത്രമായെത്തുന്ന വിവേക് ഒബ്റോയ് ഭാഷാപരമായ പ്രശ്നങ്ങൾ പോലും മികച്ച രീതിയിൽ മറികടക്കുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ

ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എറണാകുളം കവിത തിയേറ്ററിൽ എത്തിയിരുന്നു. പൃഥ്വിരാജ് , ആന്റണി പെരുമ്പാവൂർ , ടോവിനോ തോമസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍