UPDATES

സോഷ്യൽ വയർ

കോപ്പിറൈറ്റര്‍മാര്‍ കൂലിയെഴുത്തുകാരെങ്കിൽ; ‘നിങ്ങളെയൊക്കെ കൂലിസംവിധായകൻ കൂലിത്തിരക്കഥായെഴുത്തുകാർ എന്നൊക്കെ വിളിക്കേണ്ടി വരും’

മുദ്ര’യുടെ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ് നിങ്ങൾ സൂചിപ്പിച്ച ആ കൂലിയെഴുത്തുകാരൻ. താനാണ് കേരളത്തെ ആദ്യമായി ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിച്ചതെന്ന് നിങ്ങളോട് പറയാൻ ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോൾ ചിത്രത്തിലെ ക്ലൈമാക്സിൽ പറയുന്ന ഡയലോഗിന് വിമർശനം. ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ് ഫേവര്‍ ഫ്രാന്‍സിസ് ആണ് ലൂസിഫറിനെതിരെ വിമർശനവുമായി എത്തിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

‘പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരെ വിളിക്കുന്നത് കോപ്പി റൈറ്റർ എന്നാണ് ഒരു സംശയവും വേണ്ട കൂലിക്ക് വേണ്ടിത്തന്നെയാണ് അവർ പണിയെടുക്കുന്നത്’ എന്ന് കുറിപ്പിൽ പറയുന്നു. സിനിമയുടെ ക്ലൈമാക്സിൽ ഉപയോഗിച്ചിരിക്കുന്ന ‘ദൈവത്തിൻറെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത് ഏതോ ഒരു പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണ് എന്ന പരാമർശമാണ് പരസ്യ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരുടെ ഈ വിമർശങ്ങൾക്ക് ഇടയാക്കിയത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ലൂസിഫർ സിനിമയുടെ ക്ളൈമാക്സില് ഒരു വോയ്‌സ് ഓവറുണ്ട്
അതിൽ പറയുന്ന ഒരു വാചകമുണ്ട് ദൈവത്തിൻറെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത് ഏതോ ഒരു പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന്.

‘മുദ്ര’യുടെ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ് നിങ്ങൾ സൂചിപ്പിച്ച ആ കൂലിയെഴുത്തുകാരൻ. താനാണ് കേരളത്തെ ആദ്യമായി ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിച്ചതെന്ന് നിങ്ങളോട് പറയാൻ ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.

ഒരു കാര്യം കൂടി പറയാനുണ്ട് പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരെ വിളിക്കുന്നത് കോപ്പി റൈറ്റർ എന്നാണ് ഒരു സംശയവും വേണ്ട കൂലിക്ക് വേണ്ടിത്തന്നെയാണ് അവർ പണിയെടുക്കുന്നത് നിങ്ങൾ സംവിധായകരും തിരക്കഥാകൃത്തുക്കളും നടീനടന്മാരുമൊക്കെ കൂലിയൊന്നും വാങ്ങാതെ സൗജന്യമായി സംവിധാനം ചെയ്യുകയും തിരക്കഥ എഴുതിക്കൊടുക്കുകയും അഭിനയിക്കുകയും ചെയ്യുന്നതുകൊണ്ടാകുമല്ലേ നിങ്ങളെയൊക്കെ കൂലിസംവിധായകൻ കൂലിത്തിരക്കഥായെഴുത്തുകാരൻ കൂലി നടൻ കൂലി നടി കൂലി ക്യാമെറാമാൻ എന്നൊക്കെ വിശേഷിപ്പിക്കാത്തത്!
ശുഭദിനം
സുലാൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍