UPDATES

സോഷ്യൽ വയർ

ലൂസിഫർ 100കോടി ക്ലബിൽ: പൃഥ്വിരാജിനെ ഡയറക്ടർ സാർ എന്ന് അഭിസംബോധന ചെയ്‌ത്‌ സുപ്രിയ

എട്ടു ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി നേടിയതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നുണ്ട്

ലൂസിഫർ 100 കോടി ക്ലബിൽ ഇടം നേടിയ വിവരം പങ്കുവെച്ച പൃഥ്വിരാജിന്റെ പോസ്റ്റിൽ അഭിനന്ദനവുമായി ഭാര്യ സുപ്രിയ. പൃഥ്വിരാജിനെ ഡയറക്ടർ സാർ എന്നു അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സുപ്രിയയുടെ കമന്റ്.

“ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനങ്ങൾ! എല്ലായ്പ്പോഴും സ്വയം പുതിയ അളവുകോലുകൾ കണ്ടെത്തി കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ കഴിയട്ടെ,”- സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. . പൃഥ്വിരാജിനെ ഡയറക്ടർ സാർ എന്നു അഭിസംബോധന ചെയ്തുകൊണ്ടുള്ള സുപ്രിയയുടെ മറ്റു പോസ്റ്റുകളും കമന്റുകളും ഏറെ കൗതുകത്തോടെയാണ് സമൂഹമാധ്യമങ്ങളിലെ ആരാധകർ
ഏറ്റെടുക്കാറുള്ളത്.

 

View this post on Instagram

 

പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങൾ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ ഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങൾ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫർ’ നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങൾക്ക്. ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം “ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയിൽ, നമുക്ക് ഏവർക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം. എന്ന്, നിങ്ങളുടെ സ്വന്തം Team #L @mohanlal @therealprithvi @muraligopy_official @febru_aqua @antonyperumbavoor #aashirvadcinemas @vivekoberoi @indrajith_s @manju.warrier @tovinothomas @_saniya_iyappan_ @nyla_usha @kalabhavanshajonofficial @gijujohn @inst.adil @aneeshgmenon @deepakdevofficial @Poffactio #Lucifer #Lalettan #L #Prithviraj #PrithvirajSukumaran #Blockbuster @waluschaa #100Cr

A post shared by Prithviraj Sukumaran (@therealprithvi) on


മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.എട്ടു ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി നേടിയതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നുണ്ട്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് നൂറുകോടി ക്ല്ബ്ബില്‍ കയറുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു നടന്റെ രണ്ടു ചിത്രങ്ങള്‍ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍