UPDATES

കാരവാന്‍ മാത്രമല്ല മറ്റു ചെലവുകളും നോക്കിയത് ഞാനാണ്; ബില്ലുകൾ പങ്കുവെച്ച് മാല പാർവതി

പുതിയ സിനിമയുടെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അപമാനത്തെക്കുറിച്ച് സൂചിപ്പിച്ച് നടി മാലാ പാർവതി ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ഏറെ ചർച്ചയായിരുന്നു

ഒട്ടേറെ പരിപാടികളിൽ അവതാരകയായി തിളങ്ങിയ ശേഷം നടിയായി മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം കൈവരിച്ച താരമാണ് മാല പാർവതി. തന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അപമാനത്തെക്കുറിച്ച് സൂചിപ്പിച്ച് നടി മാലാ പാർവതി ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ഏറെ ചർച്ചയായിരുന്നു. നടന്നത് പീഡനമല്ലെന്നും പിന്നീട് വിശദീകരിക്കാമെന്നും ഫേസ്ബുക്കിലൂടെത്തന്നെ അവര്‍ പിന്നാലെ അറിയിച്ചിരുന്നു.

‘ഹാപ്പി സര്‍ദാര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചായിരുന്നു മാലാ പാര്‍വ്വതി സൂചിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാലാ പാര്‍വ്വതി.

ഈ സിനിമയുടെ സെറ്റില്‍ മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ സ്വന്തം ചിലവില്‍ താന്‍ ഒരു കാരവന്‍ വാടകയ്ക്ക് എടുക്കുകയായിരുന്നെന്നും മാല പാർവതി പറയുന്നു. പിന്നീട് മറ്റൊരു വെളിപ്പെടുത്തലുമായി മാല പാർവതി രംഗത്തെത്തി. കാരവന്‍ മാത്രമല്ല ഹോട്ടൽ ബില്ലുകളും താനാണ് നൽകിയതെന്ന് പറയുകയാണ് മാല പാർവതി

മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

ഹാപ്പി സർദാർ സിനിമയുമായി ബന്ധപ്പെട്ട് arcadia ഹോട്ടലിൽ 406 റൂമിൽ താമസിച്ച ദിവസങ്ങളിൽ ഭക്ഷണം, laundry ചെലവ് നോക്കിയത് ഞാൻ തന്നെയാണ്. എന്റെ കയ്യിലെ ബില്ലുകൾ. Sanjay pal bill കാണിക്കട്ടെ.
ഈ ബില്ല് ഞാൻ ആണ് കൊടുത്തത്. ബാങ്ക് ഇന്ന് ഇല്ല. നാളെ സ്റ്റേറ്റ്മെന്റ് തരാം

 

‘Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.  ബില്ല് ചുവടെ ചേർക്കുന്നു.  ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.’ –മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍