UPDATES

സോഷ്യൽ വയർ

‘സോണിയ ഗാന്ധിയെ ഐറ്റം ഡാന്‍സറായി ബിജെപി ചിത്രീകരിച്ചപ്പോള്‍ താങ്കൾ എവിടെ ആയിരുന്നു’; ബിജെപിയെ പിന്തുണച്ച നടന്‍ മാധവന് വിമർശനം

‘രാഷ്ട്രീയമായി എന്തൊക്കെ വിയോജിപ്പ് ഉണ്ടെങ്കിലും നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്‌’

നരേന്ദ്ര മോദിയെ പരിസഹിച്ചുകൊണ്ട് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയ നടന്‍ മാധവന്റെ ട്വീറ്റിന് വിമർശനം.

നരേന്ദ്ര മോദിയും ചൈനീസ്‌  പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായുള്ള കൂടിക്കാഴ്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുകൊണ്ടുള്ള ട്രോള്‍ വീഡിയ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചൈനീസ് പ്രസിഡന്റിന് മുന്നില്‍ ഇന്ത്യയുടെ വിലകളയുന്ന രീതിയില്‍ പെരുമാറുന്ന മോദിയെയായിരുന്നു വിഡിയോയില്‍ ചിത്രീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മാധവന്‍ രംഗത്തെത്തിയത്.

എന്നാൽ രാഷ്ട്രീയമില്ലെന്ന് പറയുന്ന താങ്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോഴേക്ക് അസ്വസ്ഥനാകുന്നെന്നും സോണിയാ ഗാന്ധിയേയും മന്‍മോഹന്‍ സിങ്ങിനേയും ബി.ജെ.പി അപമാനിച്ചപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്ന ചോദ്യവുമാണ് ട്വിറ്ററില്‍ ഉയരുന്നത്.

രാഷ്ട്രീയമായി എന്തൊക്കെ വിയോജിപ്പ് ഉണ്ടെങ്കിലും നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചൈനയ്ക്ക് മുന്‍പില്‍ ഈ രാജ്യത്തിന്റെ വില കളയുകയുന്നതാണ് ഇത്തരം വീഡിയോകളെന്നും ഇത് നമുക്ക് ചീത്തപ്പേരാണെന്നുമായിരുന്നു മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത് എന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.


പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചപ്പോഴും സോണിയാ ഗാന്ധിയെ ഐറ്റം ഡാന്‍സറായി ബി.ജെ.പി ചിത്രീകരിച്ചപ്പോഴും താങ്കളുടെ പ്രതികരണമൊന്നും കണ്ടില്ലല്ലോയെന്നുമായിരുന്നു ട്വിറ്ററില്‍ ചിലര്‍ ഉന്നയിച്ച ചോദ്യം.

പപ്പു ജോക്ക്‌സ് എന്ന പേരില്‍ ബി.ജെ.പി അസഭ്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച കാര്യവും ചിലര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരസ്പരം കരിവാരിത്തേക്കുന്നത് രാഷ്ട്രീയത്തില്‍ പതിവാണെന്നും താങ്കള്‍ക്ക് രാഷ്ട്രീയത്തില്‍ പരിചയമില്ലാത്തതുകൊണ്ടാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍