UPDATES

സോഷ്യൽ വയർ

‘പീഡനം അല്ല.. അങ്ങനെയും ചോദിക്കുന്നുണ്ട്..’; മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു

‘ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ,​ അതിന്റെ അണിയറയിൽ പ്രവര്‍ത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ’- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്

ഒട്ടേറെ പരിപാടികളിൽ അവതാരകയായി തിളങ്ങിയ ശേഷം നടിയായി മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം കൈവരിച്ച താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലും മാലപാർവതി സജീവമാണ്.

ഇപ്പോഴിതാ മാല പാർവതി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച്  കുറിപ്പുകളാണ് ചർച്ചയാകുന്നത്. ‘ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ,​ അതിന്റെ അണിയറയിൽ പ്രവര്‍ത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ’- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്. പോസ്റ്റിന് താഴെ സംഭവത്തെപ്പറ്റി അന്വേഷിച്ച് നിരവിധ പേർ കമന്റ് ചെയ്തിട്ടുണ്ട്.

മാല പാർവതിക്ക് പിന്തുണ അർപ്പിച്ചും ആരാധകർ രംഗത്തെത്തി. നിങ്ങളൊക്കെ കാണിച്ചുകൊടുത്ത കരുത്തിന്റെ പിൻബലത്തിലാണ് ഇന്ന് ഒരു തലമുറ ധൈര്യപൂർവ്വം ആ മേഖലയിലേക്ക് കടന്നു വരുന്നത്. തളർന്നു പോകരുതെന്നും ചിലർ പറയുന്നുണ്ട്.ഇതിന് തൊട്ടുപിന്നാലെ താരം മറ്റൊരു പോസ്റ്റ് കൂടി എഴുതി. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.

എന്നാൽ ആരധകരുടെ എന്വേഷണങ്ങൾ കൂടിയപ്പോൾ മറ്റൊരു പോസ്റ്റും മാല പാർവതി ഫേസ്ബുക്കിൽ പങ്കുവെച്ചു. ‘എന്താ പറ്റിയത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞാൻ പറയാം. അതിന്റെ സമയം വരട്ടെ. പീഡനം അല്ല.. അങ്ങനെയും ചോദിക്കുന്നുണ്ട്.. അല്ല എന്ന് അടിവര ഇടാനാ ഈ പോസ്റ്റ്‌‘.- മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു

അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് മാല പാർവതി. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളില്‍ അഭിനയിച്ചു.നീലത്താമരയിലെ സീനിയര്‍ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍