UPDATES

സോഷ്യൽ വയർ

ഭരതത്തിന്റെ ഉരുക്കു വനിതയ്‍ക്ക് ആദരാഞ്ജലികള്‍; സുഷമാ സ്വരാജിന് ആദരവ് അർപ്പിച്ച് സിനിമ താരങ്ങൾ

സുഷമ സ്വരാജിന്റെ അകാലവിയോഗത്തില്‍ ദുഃഖിക്കുന്നതായും. വലിയൊരു നേതാവിനെയാണ് നഷ്‍ടപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് ‘മിസ്’ ചെയ്യുമെന്നും നിവിൻ പോളി പറയുന്നു

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമാ സ്വരാജ് ഇന്നലെയാണ് അന്തരിച്ചത്. സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ താരങ്ങളും രംഗത്ത് എത്തി. ഭരതത്തിന്റെ ഉരുക്കു വനിതയ്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് സാമൂഹ്യമാധ്യമത്തില്‍ സുരേഷ് ഗോപി എഴുതിയിരിക്കുന്നത്.

സുഷമാജിക്ക് പ്രാര്‍ഥനകള്‍. നമ്മുടെ കാലത്തെ കരുത്തുറ്റ നേതാവ്. സ്‍ത്രീശാക്തീകരണത്തിന്റെ മാതൃക. ജനങ്ങളെ പ്രചോദിപ്പിച്ച രാഷ്‍ട്രീയനേതാവ് എന്നും മോഹൻലാല്‍ കുറിച്ചു.

സുഷമ സ്വരാജിന്റെ അകാലവിയോഗത്തില്‍ ദുഃഖിക്കുന്നതായും. വലിയൊരു നേതാവിനെയാണ് നഷ്‍ടപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് ‘മിസ്’ ചെയ്യുമെന്നും നിവിൻ പോളി പറയുന്നു.

സമകാലീന ഇന്ത്യൻ രാഷ്‍ട്രീയത്തിലെ അതികായയായ നേതാവിന് വിട എന്നാണ് പൃഥ്വിരാജ്


ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെ ഡല്‍ഹി എംയ്‌സില്‍ വച്ചായിരുന്നു അന്ത്യം. ഹൃദായഘാതത്തെ തുടര്‍ന്നായിരുന്നു 67 കാരിയായ സുഷ്മയുടെ അന്ത്യം എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച്ച വൈകിട്ടോടെ ഉണ്ടായ ഹൃദയാഘത്തെ തുടര്‍ന്നായിരുന്നു സുഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കൂടിയാണ് സുഷ്മ സ്വരാജ്.

ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത സുഷ്മ വിദേശ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളില്‍ സമയോചിതമായി ഇടപ്പെട്ട് പ്രശ്‌നപരിഹരങ്ങള്‍ കണ്ടെത്തിയിരുന്നു. രാഷ്ട്രീയത്തിന് അതീതമായ ബഹുമാനവും അഭിനന്ദനവും വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ നേടിയെടുത്തിരുന്നു. ഇന്ദിര ഗാന്ധിക്ക് ശേഷം വിദേശകാര്യ മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് സുഷമ. ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സ്വയം മാറി നില്‍ക്കാനും സുഷമ തയ്യാറായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കും അവര്‍ വിധേയായിരുന്നു.

ബിജെപിയുടെ സമുന്നത നേതാക്കളില്‍ ഒരാളായ സുഷമ പാര്‍ട്ടിയിലെ ആദ്യത്തെ വനിത വക്തവ് കൂടിയായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്. ഏഴു തവണ തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഷമ അവസാനമായി പ്രതിനിധീകരിച്ച മണ്ഡലം മധ്യപ്രദേശിലെ വിദിഷ ആയിരുന്നു. 1996 ലെ വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് വന്ന വാജ്‌പേയി മന്ത്രിസഭയില്‍ ആരോഗ്യം, പാര്‍ലമെന്റികാര്യം എന്നീ വകുപ്പുകളും സുഷമ കൈകാര്യം ചെയ്തു. പതിനഞ്ചാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ ചുമതലയും സുഷ്മയ്ക്കായിരുന്നു. ഡല്‍ഹിയുടെ അഞ്ചാമത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുഷമ 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിംസബര്‍ 3 വരെ ആ പദവിയില്‍ ഇരുന്നു. 24 ആം വയസില്‍ ഹരിയാന സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രായകുറഞ്ഞ കാബിനറ്റ് മന്ത്രി എന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരത വിദ്യാര്‍ത്ഥി പരിഷദില്‍(എബിവിപി)യില്‍ കൂടിയാണ് സുഷമ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിയമപ്രതിരോധ സംഘത്തില്‍ അംഗമായിരുന്ന സുഷമ ജയപ്രകാശ് നാരായന്റെ ടോട്ടല്‍ റെവല്യൂഷന്‍ മൂവ്‌മെന്റിലെ സജീവപ്രവര്‍ത്തകയുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് സുഷമ ബിജെപിയില്‍ ചേരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍