UPDATES

സോഷ്യൽ വയർ

‘പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്’; ‘പതിനെട്ടാം പടി’യിലെ മമ്മൂട്ടിയുടെ ലുക്ക് തരംഗമാകുന്നു

മുടി നീട്ടി വളർത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന മെഗാ സ്റ്റാറിന്റെ മാസ് ലുക്കാണ് വൈറൽ ആയിരിക്കുന്നത്

‘പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് ആ ദുൽക്കറിന്റെ മോളെ ഓർത്തെങ്കിലും ആ കൊച്ച് കൊച്ചാപ്പ എന്ന് വിളിക്കണ്ടി വരുമല്ലോ’ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമന്റുകളിൽ ഒന്ന് മാത്രം. പ്രായം കൂടുംതോറും ഈ മനുഷ്യന്റെ ലുക്ക് കൂടുകയാണല്ലോ എന്ന സംസാരങ്ങളും നമ്മൾ കേട്ടു മടുത്തതാണ്.

ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പതിനെട്ടാംപടി’. എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം. മുടി നീട്ടി വളർത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന മെഗാ സ്റ്റാറിന്റെ മാസ് ലുക്കാണ് വൈറൽ ആയിരിക്കുന്നത്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് പതിെനട്ടാം പടി. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ജോൺ എബ്രഹാം പാലക്കൽ എന്ന ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രം ഉടനെ തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍