UPDATES

സോഷ്യൽ വയർ

‘ഗാനഗന്ധർവൻ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആൾ ഇയാളാണ്’; വൈറലായി മമ്മൂട്ടിയുടെ കുട്ടി ആരാധിക (വീഡിയോ)

സ്റ്റേജിൽ പാട്ടുപാടുന്ന രംഗം ചിത്രീകരിക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടയിൽ ‘മമ്മൂക്ക… മമ്മൂക്ക’ എന്നു പ്രിയതാരത്തെ കൈനീട്ടി, പേരെടുത്തു വിളിക്കുകയാണ് ഒരു കുഞ്ഞുകുട്ടി

രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഗാനഗന്ധർവൻ. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെടുത്തിയ ‘കുട്ടി ആരാധികയെ’ പരിചയപ്പെടുത്തുകയാണ് പിഷാരടി. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആ മമ്മൂട്ടി ആരാധികയുടെ വീഡിയോ പങ്കുവെച്ചത്.

ഗാനഗന്ധർവൻ ഷൂട്ടിങ് തടസ്സപ്പെടുത്തിയ ആൾ ഇയാളാണ്,’ എന്നൊരു അടിക്കുറിപ്പോടെയാണ് രമേശ് പിഷാരടി വിഡിയോ പങ്കുവച്ചത്. ഇതിനോടകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ആരാധിക എത്തിയത്. സ്റ്റേജിൽ പാട്ടുപാടുന്ന രംഗം ചിത്രീകരിക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടയിൽ ‘മമ്മൂക്ക… മമ്മൂക്ക’ എന്നു പ്രിയതാരത്തെ കൈനീട്ടി, പേരെടുത്തു വിളിക്കുകയാണ് ഒരു കുഞ്ഞുകുട്ടി. ടേക്ക് പോകാൻ രമേശ് പിഷാരടി നിർദേശം നൽകിയിട്ടും കുഞ്ഞു ആരാധിക മമ്മൂട്ടിയെ വിളിക്കുന്നത് തുടർന്നു. ‘മമ്മൂക്ക… മമ്മൂക്ക… ഇങ്ങോടു വന്നേ,’ എന്നു നിര്‍ത്താതെ പറയുന്ന കുഞ്ഞ്, ലൊക്കേഷനിലും ചിരി പടർത്തി. തന്നെ സ്നേഹത്തോടെ വിളിച്ച കുഞ്ഞു ആരാധികയ്ക്ക് മമ്മൂട്ടി ഒരു ഫ്ലൈയിങ് കിസ്സും നൽകി. പെൺകുട്ടിയുടെ സ്നേഹത്തോടെയുള്ള വിളിയും അതിനോട് മമ്മൂട്ടി പ്രതികരിച്ച രീതിയും ആരാധകർ ഏറ്റെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍