UPDATES

സോഷ്യൽ വയർ

നൃത്തദിനത്തിൽ പഴയ ചിത്രം പങ്കുവെച്ച് നടി മഞ്ജു സുനിച്ചൻ; ഇത് മഞ്ജു തന്നെയാണോ എന്ന് ആരാധകർ

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ വെറുതെയല്ല ഭാര്യയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് മഞ്ജു സുനിച്ചൻ

ലോക നൃത്തദിനത്തിൽ നടി മഞ്ജു സുനിച്ചൻ പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വിരൽ ആയിരിക്കുകയാണ്. ചെറുപ്പത്തിലെ ചിത്രം കണ്ടിട്ട് താരത്തെ മനസിലായില്ലെന്നാണ് ആരാധകർ പറയുന്നത്.

ആരും വിശ്വസിക്കില്ല, പക്ഷേ അത് ഞാൻ തന്നെയാണ്. എന്നാണ് മഞ്ജു പറയുന്നത്. നൃത്തകാലത്തിന്റെ ഓർമയ്ക്കായി സൂക്ഷിച്ചിരുന്നചിത്രമാണ് ലോകനൃത്തദിനത്തിൽ മഞ്ജു ആരാധകർക്കായി പങ്കു വച്ചത്.

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ വെറുതെയല്ല ഭാര്യയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് മഞ്ജു സുനിച്ചൻ.സ്കൂൾ–കോളേജ് പഠനകാലത്ത് മികച്ച നർത്തകിയായിരുന്നു. മറിമായം എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്യാമളയായി ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതയാകുന്നതിനു മുൻപെ സിനിമയിലേക്ക് വഴി തുറന്നതും നൃത്തത്തിലൂടെയായിരുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍