UPDATES

സോഷ്യൽ വയർ

നാലാം വയസില്‍ സ്‌കൂള്‍ സ്‌കിറ്റിനായി കല്യാണം; 22 വര്‍ഷത്തിന് ശേഷം വീണ്ടും, ശരിക്കും….

ഇരുവരേയും വധൂവരന്മാരുടെ വേഷത്തില്‍ അണിയിച്ചൊരുക്കിയ സ്‌കൂളില്‍ പഴയ അധ്യാപകരെ സംബന്ധിച്ച് വളരെ വികാരസ്പര്‍ശിയായ അനുഭവമായി മാറി, ഓര്‍മ്മയിലെ ആ പഴയ വിവാഹം വര്‍ഷങ്ങള്‍ക്ക് ശേഷം സാക്ഷാത്കരിക്കപ്പെട്ടത്.

നാല് വയസില്‍ സ്‌കൂള്‍ സ്‌കിറ്റിനായി വരനും വധുവുമായി അഭിനയിച്ചവര്‍ 22 വര്‍ഷത്തിന് ശേഷം ശരിക്കും വിവാഹിതരായി. കൊച്ചി പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിലാണ് ഈ വിവാഹം നടന്നത്. സ്‌കൂള്‍ സ്‌കിറ്റില്‍ വരനും വധുവുമായി അഭിനയിച്ച ശ്രീരാമും ആര്യശ്രീയുമാണ് വിവാഹിതരായത്. ആര്‍മിയില്‍ ക്യാപ്റ്റനാണ് ശ്രീരാം. ഡോക്ടറാണ് ആര്യശ്രീ. സ്‌കിറ്റിലെ വരനും പട്ടാളക്കാരനായിരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം.

ഇരുവരേയും വധൂവരന്മാരുടെ വേഷത്തില്‍ അണിയിച്ചൊരുക്കിയ സ്‌കൂളില്‍ പഴയ അധ്യാപകരെ സംബന്ധിച്ച് വളരെ വികാരസ്പര്‍ശിയായ അനുഭവമായി മാറി, ഓര്‍മ്മയിലെ ആ പഴയ വിവാഹം വര്‍ഷങ്ങള്‍ക്ക് ശേഷം സാക്ഷാത്കരിക്കപ്പെട്ടത്. ഇരുവരുടേയും അമ്മമാരായ സന്ധ്യയും മിനിയും സ്‌കൂളിലെ അധ്യാപകരായിരുന്നു. ഇങ്ങനെയാണ് നാല് വയസുള്ള കുട്ടികളെ സ്‌കൂള്‍ സ്‌കിറ്റിനായി തിരഞ്ഞെടുത്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍