UPDATES

സോഷ്യൽ വയർ

‘അവർ അതിജീവിച്ച് തിരിച്ചു വരട്ടെ’; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് മോഹൻലാൽ

 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.

ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ജമ്മുകശ്മീരില്‍ പുല്‍വാമ ആക്രമിക്കപ്പെട്ടത്. അതിര്‍ത്തിയില്‍ ജവാന്മാരുടെ ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്തകള്‍ ഏറെ ദുഃഖിപ്പിച്ചുവെന്നും മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് മനസെന്നും മോഹൻലാൽ പറയുന്നു.

‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ  വേദനയാൽ ഹൃദയം നിന്നുപോവുകയാണ് ,അവർ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാൻ നമുക്ക് പ്രാർത്ഥിക്കാം. ദുഃഖത്തിന്റെ ഈ നിമിഷത്തിൽ അവരോടൊപ്പം ഒന്നിച്ചു നിൽക്കുക.’  മോഹൻലാൽ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച പുല്‍വാമ ജില്ലയില്‍ നടന്നത്. 44 സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യു വരിച്ചു. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്റെ മകന്‍ വി.വി.വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി

‘രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ച് നിൽക്കണം,രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്’; മേജർ രവി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍