UPDATES

സോഷ്യൽ വയർ

‘കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.., അദ്ദേഹത്തെ മലയാള സിനിമയിലേക്ക്  തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി’

‘ബറോസ്സ്’ എന്നാണ് മോഹൻലാൽ സംവിധായകനാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണിതെന്നും മോഹൻലാൽ‌ വ്യക്തമാക്കിയിരുന്നു

മോഹൻലാലിൻറെ സംവിധാന രംഗത്തേക്കുള്ള കടന്ന് വരവ് വളരെ ആവേശത്തോടെ ആണ് ആദരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനായി വളരെ ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ് നടൻ പൃഥ്വിരാജും.

“എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ വിധ ആശംസകളും.. .ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാള സിനിമയിലേക്ക്  തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി…”വാര്‍ത്ത പങ്കുവച്ചുകൊണ്ടു പൃഥ്വി കുറിച്ചു.

‘ബറോസ്സ്’ എന്നാണ് മോഹൻലാൽ സംവിധായകനാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണിതെന്നും മോഹൻലാൽ‌ വ്യക്തമാക്കിയിരുന്നു. ബ്ലോഗിലൂടെയാണ് താന്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചത്.

പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ തയ്യാറാകുന്നത്. ‘അറബിക്കഥകൾ വിസ്മയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസ്സിന്റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണം എന്നാണ് എന്റെ സ്വപ്നം…’- ലാൽ തന്റെ ബ്ലോഗിൽ പറഞ്ഞു.

മുമ്പ് താനും ടികെ രാജീവ് കുമാറും ചേർന്ന് ഒരു 3D സ്റ്റേജ് ഷോ നടത്തണമെന്ന് ആലോചിച്ചിരുന്നെന്നും അതിനു വേണ്ടിവരുന്ന ഭീമമായ തുക ചെലവിടാൻ കഴിയില്ലായെന്നതിനാൽ പിൻവാങ്ങുകയായിരുന്നെന്നും മോഹൻലാൽ വ്യക്തമാക്കി. അന്നത്തെ ആലോചനയാണ് ഇന്ന് മറ്റൊരു വിധത്തിൽ സഫലമാകാൻ പോകുന്നതെന്ന് ലാൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍