UPDATES

സോഷ്യൽ വയർ

സാഹസിക രംഗത്തിന്‍റെ ചിത്രീകരണ വീഡിയോ പങ്കുവെച്ച് നടി മൊണാലിസ; കൈയടിച്ച് ആരാധകർ

മൊണാലിസയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് രേഖപെടുത്തിട്ടുള്ളത്.

ഭോജ്പൂരി സിനിമകളിലൂടെയും ടി വി ഷോകളിലൂടെയും ശ്രദ്ധേയയായ നടിയാണ് മൊണാലിസ.മൊണാലിസ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മൊണാലിസയുടെ ഏറ്റവും പുതിയ ടി വി ഷോയായ നിസാറിലെ ഒരു ചിത്രീകണ രംഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. മരത്തിന്‍റെ മുകളില്‍ നിന്നുള്ള ഒരു സാഹസിക രംഗമാണിത്. ദുഷ്ട ശക്തിയായ മോഹന എന്ന കഥാപാതത്തെയാണ് മൊണാലിസ നിസാറില്‍ അവതരിപ്പിക്കുന്നത്.


ബിഗ് ബോസ് 10 ലും സജീവ സാന്നിധ്യമായിരുന്ന മൊണാലിസയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് രേഖപെടുത്തിട്ടുള്ളത്.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍