UPDATES

സോഷ്യൽ വയർ

ആ പഴയ ഗോവിന്ദ് തന്നെ ആണോ ഇത്?; കൂടുതൽ മെലിഞ്ഞ താരത്തോട് ആരാധകർ ചോദിക്കുന്നു

ഫെമിനിസ്റ്റ് എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ച് വ്യത്യസ്തമായ ലുക്കിലാണ് ഗോവിന്ദ് എത്തുന്നത്

തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റിലൂടെ മലയാളികള്‍ക്ക് മുൻപേ സുപരിചിതനായ താരമാണ് ഗോവിന്ദ് വസന്ത. ഇന്ന് 96 എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംഗീത സംവിധായകനായി ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ഗോവിന്ദ്.

ഒരു കിടിലന്‍ മേക്കോവറിലൂടെ തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഗോവിന്ദ്. ഫെമിനിസ്റ്റ് എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ച് വ്യത്യസ്തമായ ലുക്കിലാണ് ഗോവിന്ദ് എത്തുന്നത്. വണ്ണമുള്ള ശരീരവുമായി വയലിനും കയ്യില്‍ പിടിച്ച് പാട്ട്  പാടിയിരുന്ന ആ പഴയ ഗോവിന്ദ് തന്നെ ആണോ ഇതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

“ഇനിയുമൊരുപാട് നേടാനുണ്ടെന്നറിയാം. ഇതൊരു തുടക്കം മാത്രമാണ്. നിങ്ങളുടെ ശരീരം സൂക്ഷിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയും. ആറു മാസം കൊണ്ടു എന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങളിതാണ്.”എന്നുള്ള കുറിപ്പോടെയാണ് ഗോവിന്ദ് തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോകള്‍ നേരത്തെ ഫേസ്ബുക്കിൽ പങ്കുവച്ചത്.

എന്നാൽ ഇതിന് പുറകേയാണ് വീണ്ടും കൂടുതല്‍ മെലിഞ്ഞ് കൊണ്ട് ഗോവിന്ദ് പ്രത്യക്ഷപ്പെട്ടത്. പക്ഷെ ഇത്രയേറെ തടി കുറക്കേണ്ടിയിരുന്നില്ല എന്ന പ്രതികരണങ്ങളും ആദരാധകരിൽ നിന്ന് വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍