UPDATES

സോഷ്യൽ വയർ

‘മലയാളം ഫിലിം ഇൻഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു’; ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിമർശനവുമായി യുവാവ്: വായടപ്പിച്ച് നമിതയുടെ മറുപടി

കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു നമിതയോട് യുവാവ് ചോദിച്ചത്.

മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. മലയാളത്തിന് പുറമേ അന്യഭാഷയിലും തന്‍റെ സാന്നിധ്യം അറിയിച്ച നമിത തന്നെ മർശിക്കാനെത്തിയ യുവാവിന് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു നമിതയോട് യുവാവ് ചോദിച്ചത്.

താരം പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് രൂക്ഷ വിമര്‍ശനവുമായി യുവാവ് രംഗത്തെത്തിയത്. ‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടൻ വിജയ് സാർ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവർക്ക് ഇത്തിരിസഹായം ചെയ്തൂടെ.’ യുവാവിന്റെ കമന്റ് ഇങ്ങനെ.

എന്നാൽ ‘സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മൾ മാത്രം അറിഞ്ഞാൽ മതി’- എന്ന മറുപടിയാണ് നമിത നൽകിയത്.

അതേസമയം താരത്തിന്റെ പ്രതികരണത്തിന് മുൻപ് തന്നെ നമിതക്ക് പിന്തുണയുമായി ഒട്ടേറെ കമന്റുകളും പോസ്റ്റിന് താഴെ വന്നിരുന്നു. ‘താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോ’ എന്നായിരുന്നു ചിലർ പറഞ്ഞത്.

 

View this post on Instagram

 

Jewellery: @m.o.dsignature Costumes: @maria.tiya.maria

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

ഒട്ടേറെ തവണ ട്രോളർമാരുടെ ട്രോളുകൾക്ക് ഇരയായിട്ടുള്ള താരം കൂടിയാണ് നമിത. എന്നാൽ നടിമാർ വാ തുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും  അത് അത്ര നല്ല പ്രവണതയല്ലെന്നും നമിത നേരത്തെ പറഞ്ഞിരുന്നു. ബിബിന്‍ ജോര്‍ജിനെ നായകനാക്കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്‌ത ‘മാര്‍ഗംകളി’ എന്ന ചിത്രമാണ് നമിതയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ നേടിയപ്പോൾ ബോക്സ് ഓഫീസിൽ പരാജയമായി മാറുകയായിരുന്നു മാര്‍ഗംകളി.

 

View this post on Instagram

 

Love ?

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

 

View this post on Instagram

 

Oormila ♥️ Margamkali running in theatres ?

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍