UPDATES

സോഷ്യൽ വയർ

പാകിസ്താനുമായുള്ള എല്ലാ കായിക ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ഗാംഗുലി

പാകിസ്താനുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കണമെന്നും ഗാംഗുലി പറഞ്ഞു.

ക്രിക്കറ്റ് മാത്രമല്ല, പാകിസ്താനുമായുള്ള മുഴുവന്‍ കായിക ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പാകിസ്താനുമായുള്ള മത്സരം കളിച്ചില്ലെങ്കിലും ഇന്ത്യക്ക് കിരീടം നേടാന്‍ കഴിയുമെന്ന ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായത്തോട് യോ
ജിച്ചാണ് ഗാംഗുലി രംഗത്തു വന്നത്.

”ലോകകപ്പില്‍ പത്തു ടീമുകളാണ് കളത്തിലിറങ്ങുക. എല്ലാ ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വരും. പക്ഷെ, ലോകകപ്പിലെ ഒരു മത്സരം ഇന്ത്യ കളിച്ചില്ലെന്ന് കരുതി അതൊരു പ്രശ്‌നമേയാകില്ല. ഇന്ത്യയില്ലാതെ ലോകകപ്പ് എന്നത് ഐസിസിയെ സംബന്ധിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അവര്‍ക്ക് ശക്തമായ സന്ദേശം തന്നെ നല്‍കാന്‍ ഇന്ത്യ തയ്യാറാകണം. പാകിസ്താനുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കണമെന്നും” ഗാംഗുലി പറഞ്ഞു. ഇനി പാകിസ്താനുമായുള്ള ദ്വിരാഷ്ട്ര പരമ്പരയ്ക്കും സാധ്യതയില്ല. പാകിസ്താനെതിരെയുള്ള ഹോക്കി, ഫുട്‌ബോള്‍ തുടങ്ങി എല്ലാ മത്സരങ്ങളില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നും ഗാംഗുലി പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍