UPDATES

സോഷ്യൽ വയർ

മക്കളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച സണ്ണി ലിയോണ്‍ ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നോഹ സിംഗ് വെബര്‍, അഷര്‍ സിംഗ് വെബര്‍ എന്നീ രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

ലോകശ്രദ്ധ നേടി ആരാധകരെ കൂട്ടുകയാണ് സണ്ണി ലിയോണ്‍. ചലച്ചിത്ര താരമെന്നതിനപ്പുറം ഉത്തമയായ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമാണ് താരം. താന്‍ നല്ലൊരു കുടുംബസ്ഥയാണെന്ന് പല തവണ സണ്ണി തെളിയിച്ചിട്ടുമുണ്ട്. തന്റെ മക്കളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നടി പങ്ക് വെച്ചിരുന്നു. ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വാടക ഗര്‍ഭപാത്രത്തിലൂടെ ലഭിച്ച ഇരട്ടകുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് താരം പങ്ക്‌വെച്ചത്.

വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നോഹ സിംഗ് വെബര്‍, അഷര്‍ സിംഗ് വെബര്‍ എന്നീ രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിനൊന്നിനായിരുന്നു സണ്ണി ലിയോണിന്റെയും ഡാനിയേലിന്റെ രക്തത്തില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. സണ്ണി, ഭര്‍ത്താവ് ഡാനിയേല്‍, മൂത്ത മകള്‍ നിഷ, എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍