UPDATES

സോഷ്യൽ വയർ

‘അച്ഛന്റെയല്ല എന്റെ പേര് ഐഡിയില്‍ ചേർക്കനാണ് ഭര്‍ത്താവിന് താൽപര്യം’; പത്മപ്രിയയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു

ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാക്കുന്നത് കുറയ്ക്കണമെന്നും അങ്ങനെയെങ്കില്‍ തന്റെ ഭര്‍ത്താവും തുല്യനാണെന്ന് അദ്ദേഹത്തിന് തോന്നുമെന്നും താരം ട്വീറ്റിൽ പറയുന്നു

ഒട്ടേറെ മികച്ച കഥാപത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പത്മപ്രിയ. സമീപ കാലത്ത് പത്മ പ്രിയയുടെ നിലപാടുകളും ഏറെ ചർച്ചയായിരുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ സജീവപ്രവര്‍ത്തക കൂടിയായ താരം ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പാണ് എപ്പോൾ ശ്രദ്ധേയമാകുന്നത്.

ഭര്‍ത്താവിന്റെയും ഇലക്ഷന്‍ ഐഡി പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. പത്മപ്രിയയുടെ ഇലക്ഷൻ ഐഡിയിൽ ഭർത്താവ് ജാസ്മിൻ ഷായുടെ പേരാണ് ചേർത്തിരിക്കുന്നത്. എന്നാൽ ജാസ്മിന്റെ കാർഡിൽ ചേർത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരും. ഇതല്ലാതെ, തന്റെ ഐഡിയിൽ ഭാര്യയുടെ പേര് ചേർക്കണമെന്നാണ് ജാസ്മിന്റെ താൽപര്യമെന്നാണ് പത്മപ്രിയ പറയുന്നത്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാക്കുന്നത് കുറയ്ക്കണമെന്നും അങ്ങനെയെങ്കില്‍ തന്റെ ഭര്‍ത്താവും തുല്യനാണെന്ന് അദ്ദേഹത്തിന് തോന്നുമെന്നും താരം ട്വീറ്റിൽ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍