UPDATES

സോഷ്യൽ വയർ

രാജാറാംമോഹന്‍ റോയ് രാജ്യദ്രോഹി; സതി അനാചാരമല്ലെന്ന നടി പായല്‍ റോത്തഗിയുടെ പരാമര്‍ശം വിവാദമാകുന്നു

‘അത് സ്ത്രീകള്‍ തെരഞ്ഞെടുത്തത് ആയിരുന്നു. സതി സമൂഹത്തെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നില്ല’- പായല്‍ ട്വിറ്ററില്‍ കുറിച്ചു

സതി സമ്പ്രദായത്തെ അനുകൂലിച്ച നടിയും ടെലിവിഷന്‍ പെര്‍ഫോര്‍മറുമായ പായല്‍ റോത്തഗിയുടെ പരാമർശം വിവാദത്തിലേക്ക്. സതി അനാചാരമല്ലെന്നും സതി നിര്‍ത്തലാക്കിയ രാജാറാംമോഹന്‍ റോയ് രാജ്യദ്രോഹിയാണെന്നുമാണ് പായല്‍ ട്വിറ്ററില്‍ കുറിച്ചത്.

‘മുഗള്‍ രാജാവായ ഖില്‍ജിയുടെ ഭരണകാലത്ത് റാണി പദ്മാവതിയുമായി ബന്ധപ്പെട്ടതാണ് ജോഹര്‍. ബ്രിട്ടീഷുകാര്‍ രാജാറാംമോഹന്‍ റോയിയെപ്പോലെയുള്ള രാജ്യദ്രോഹികളുടെ സഹായത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് സതിയെ നിര്‍ബന്ധിത ദുരാചാരമാക്കി മാറ്റിയത്. ഹിന്ദുക്കളില്‍ വിവാഹിതരായ സ്ത്രീകളെ മുഗള്‍ ഭരണാധികാരികള്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടിയാണ് സതി എന്ന സമ്പ്രദായം മുമ്പോട്ട് വെച്ചത്. അത് സ്ത്രീകള്‍ തെരഞ്ഞെടുത്തത് ആയിരുന്നു. സതി സമൂഹത്തെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നില്ല’- പായല്‍ ട്വിറ്ററില്‍ കുറിച്ചു.

‘ട്രൂത്ത് ബിഹൈന്‍ഡ് സതി പ്രത ഇന്‍ ഇന്ത്യ’ എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പായല്‍ സതി സമ്പ്രദായത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

താരത്തിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. എന്നാൽ പരാമർശം വിവാദമായതോടെ നിലപാട് മാറ്റിയിരിക്കുകയാണ് പായൽ. സതിയുടെ ചരിത്രം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സതിയെ മഹത്വവല്‍ക്കരിച്ചിട്ടില്ലെന്നും താരം ട്വീറ്റ് ചെയ്‌തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍