UPDATES

സോഷ്യൽ വയർ

ഗള്‍ഫില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ധനസഹായവുമായി കമ്പനി അധികൃതര്‍; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിച്ച തുകയും ഒപ്പം ജോലി ചെയ്ത ജീവനക്കാര്‍ സമാഹരിച്ച തുകയും കൂട്ടിച്ചേര്‍ത്ത് 33.5 ലക്ഷം രൂപയാണ് അധികൃതര്‍ കുടുംബത്തിന് കൈമാറിയത്.

ഗള്‍ഫില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ധനസഹായം എത്തിക്കാന്‍ കേരളത്തിലെത്തിയ ഒരു കമ്പനി മേധാവിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞമാസം 12ന് കുവൈറ്റില്‍ മരണപ്പെട്ട ചെങ്ങന്നൂര്‍ ചെറിയനാട് ബിജുവിന്റെ കുടുംബത്തെ തേടിയാണ് എസ്.ബി.സി കുവൈറ്റ് എന്ന കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹംബര്‍ട്ട് ലീ കേരളത്തിലെത്തിയത്. കുടുംബത്തിന് 33.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറാനായിരുന്നു ഹംബര്‍ട്ട് ലീ എത്തിയത്.

കുവൈറ്റില്‍ നിന്നും കേരളത്തിലെത്തിയ ഹംബര്‍ട്ട് ലീയുടെ ചിത്രങ്ങള്‍ സഹിതം സാജന്‍ എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏഴ് മാസം മുന്‍പാണ് ബിജു കുവൈറ്റില്‍ ജോലിക്കായി എത്തിയത്. കമ്പനിയില്‍ പ്ലംബറായാണ് എത്തിയത്. ഡിസംബര്‍ 12ന് ജോലിക്കിടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു. കമ്പനി മുന്‍കൈയെടുത്ത് ഉടന്‍ തന്നെ മൃതദേഹം നാട്ടിലെത്തിച്ചു. ഇതിന് പിന്നാലെയാണ് കമ്പനി മേധാവിയും കേരളത്തിലേക്ക് വന്നത്.

ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിച്ച തുകയും ഒപ്പം ജോലി ചെയ്ത ജീവനക്കാര്‍ സമാഹരിച്ച തുകയും കൂട്ടിച്ചേര്‍ത്ത് 33.5 ലക്ഷം രൂപയാണ് അദ്ദേഹം കുടുംബത്തിന് കൈമാറിയത്. ആറ് ലക്ഷം രൂപ ബിജുവിന്റെ അമ്മയ്ക്കും ബാക്കി തുക ഭാര്യ ബോബിക്കും മക്കളായ ആല്‍ബി, അജോബി എന്നിവര്‍ക്കും നല്‍കി. ഭാര്യയെയും അമ്മയെയും മക്കളെയും ആശ്വസിപ്പിക്കുന്ന ഹംബര്‍ട്ട് ലീയുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍