UPDATES

സോഷ്യൽ വയർ

‘ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി’; സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ആരാധകന്റെ കമന്റ വൈറൽ

എല്ലാവരെയും ചിരിപ്പിച്ച കമന്റ് പൃഥ്വി തന്നെ ട്വീറ്ററിൽ ഷെയർ ചെയ്തതോടെ കമന്റ് കൂടുതൽ വൈറൽ ആയി.

യുവ താരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ലക്ഷ്വദ്വീപില്‍ വച്ച് പാക്ക് അപ്പ് പറഞ്ഞുവെന്ന് പൃഥ്വി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ പൃത്വിയുടെ ഈ പോസ്റ്റിന്റെ മലയാള പരിഭാഷയാണ് എല്ലാവരെയും ചിരിപ്പിച്ചത്.

പൃഥ്വിയുടെ പോസ്റ്റ് ഇങ്ങനെ

At 4.30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of Lucifer. It’s a wrap!

‘ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ.’

എല്ലാവരെയും ചിരിപ്പിച്ച കമന്റ് പൃഥ്വി തന്നെ ട്വീറ്ററിൽ ഷെയർ ചെയ്തതോടെ കമന്റ് കൂടുതൽ വൈറൽ ആയി.

പതിവായി കടുകട്ടി ഇംഗ്ലീഷിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ള താരത്തെ പലതവണ സോഷ്യൽ മീഡിയയിൽ ട്രോള്ളിയിട്ടുണ്ട്. ടോവിനോക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് താരം പോസ്റ്റ് ചെയ്ത ചിത്രവും ഇത്തരത്തിൽ ട്രോള് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍