UPDATES

സോഷ്യൽ വയർ

‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും, മൗനം പാലിക്കുന്നു എന്ന് മാത്രം’; മുന്നറിയിപ്പുമായി പ്രിയ വാര്യർ

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

താൻ ചില സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പ് നൽകി പ്രിയ വാര്യര്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’– പ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ആദ്യ ചിത്രം റിലീസാകുന്നതിന് മുന്നേ തന്നെ വാർത്തകളിൽ ഇടം നേടിയ താരമാണ് പ്രിയ. ചിത്രത്തിലെ ആദ്യം പുറത്തിറങ്ങിയ ഒരു ഗാനത്തിലൂടെയാണ് പ്രിയ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നത്. പോയ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിയും പ്രിയ ആയിരുന്നു.

പ്രിയക്ക് ലഭിച്ച പ്രശസ്തിയുടെ ഭാഗമായി ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിൽ പ്രിയക്ക് കൂടുതൽ പ്രാധന്യം നൽകണമെന്ന് ആവശ്യമുയരുകയും ഇതേ തുടർന്ന് സംവിധായകൻ ഒമർ ലുലുവും പ്രിയയും തമ്മിൽ തർക്കങ്ങൾ പോലും ഉണ്ടാകുന്ന സാഹചര്യം ഉണ്ടായിരുന്നു.

ചിത്രം തീയേറ്ററുകളിലെത്തിയ ശേഷമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ച നൂറിന്‍ ഷെരീഫിനെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് പ്രേക്ഷകര്‍ പ്രിയയെ വിട്ട് നൂറിനു പിന്നാലെയായി. ട്രോളുകളേക്കാള്‍ പ്രശംസകള്‍ കൊണ്ട് മൂടി. അതിനു ശേഷം നൂറിനും പ്രിയയും തമ്മിലെ ബന്ധത്തില്‍ പോലും വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തില്‍ നൂറിന്‍ പ്രതികരിച്ചു തുടങ്ങി. ചിത്രത്തിന്റെ റിലീസിനു മുമ്പ് പ്രിയയ്ക്കും റോഷനും ലഭിച്ച പ്രശസ്തിയും അംഗീകാരങ്ങളും ആദ്യമൊക്കെ തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് അതെല്ലാം മാറിയെന്നും നൂറിന്‍ പ്രതികരിച്ചു.

ഇങ്ങനെ വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ ഈ വാക്കുകള്‍ പ്രസക്തമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍