UPDATES

സോഷ്യൽ വയർ

‘ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ല’; പ്രിയ വാര്യർ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബോളിവുഡ് നടനും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ ഒരു അഭിമുഖത്തില്‍ പ്രിയക്ക് പിന്തുണയുമായി രംഗത്ത് വന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ. അരങ്ങേറ്റ ചിത്രം ഒരു അഡാര്‍ ലൗവ് റിലീസ് ആകും മുൻപ് തന്നെ ചിത്രത്തിലെ ഗാന രംഗത്തിലൂടെ പ്രിയ ശ്രദ്ധേയയായി. 2018 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഇന്ത്യന്‍ സെലിബ്രിറ്റിയായി മലയാളി താരം പ്രിയ വാര്യര്‍. ബോളിവുഡ് താരങ്ങളെ പിന്നിലാക്കി ആദ്യമായാണ് മലയാളത്തില്‍ നിന്ന് ഒരു താരം ഈ നേട്ടം കൈവരിച്ചത്.

എന്നാൽ ഇതിനു ശേഷം അഡാര്‍ ലൗവ്ൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്ന നൂറിന് പകരം പ്രിയക്ക് പ്രാധന്യം നൽകണമെന്ന നിർമ്മാതാവിന്റെ നിർദ്ദേശത്തെ തുടർന്ന് തർക്കങ്ങൾ നിലനിന്നതായും വാർത്തകൾ പുറത്ത് വന്നിരുന്നു. ചിത്രത്തിലെ പിന്നീട് വന്ന ഗാനങ്ങൾക്കും ട്രെയിലറിനും യൂട്യൂബിൽ വളരെ അതികം ഡിസ്‌ലൈക്കുകൾ വന്നിരുന്നു.

പ്രിയക്ക് എതിരെ വിവാദങ്ങളും ട്രോളുകളും സജീവമായിരുന്നു. എന്നാൽ പ്രിയക്ക് പിന്തുണയായുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബോളിവുഡ് നടനും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ ഒരു അഭിമുഖത്തില്‍ പ്രിയക്ക് പിന്തുണയുമായി രംഗത്ത് വന്നത്.

പ്രിയ ഒരിക്കല്‍ സൂപ്പര്‍താരമാകുമെന്നും വളരെ പെട്ടന്ന് തന്നെ ആ നേട്ടത്തിലേക്ക് പ്രിയ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയോട് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പ്രിയ ഇപ്പോള്‍. ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ലെന്ന് പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

 

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമായ ‘ശ്രീദേവി ബംഗ്ലാവ്’വിനെതിരെ ബോളിവുഡ് നിർമ്മാതാവും നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ രംഗത്തെത്തിയിരിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ കഴമ്പില്ലെന്നും സിനിമ പുറത്തിറങ്ങിയതിന് ശേഷം അതിന്റെ സത്യവസ്ഥ പ്രേക്ഷകര്‍ക്ക് തന്നെ വിലയിരുത്താമെന്നും സംവിധയകാൻ പ്രതികരിച്ചിരുന്നു.

‘പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി അറിയപ്പെടും’; ശത്രുഘ്‌നന്‍ സിന്‍ഹ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍