UPDATES

സോഷ്യൽ വയർ

ഇന്ത്യൻ സൈന്യത്തെ പിന്തുണച്ചു, പ്രിയങ്കയെ യൂനിസെഫ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റണം; പാക് പൗരൻമാരുടെ ഓണ്‍ലൈൻ പരാതി

2016ലാണ് പ്രിയങ്ക യൂനിസെഫിന്റെ ​ഗുഡ് വിൽ അംബാസിഡറായി സ്ഥാനമേറ്റത്.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക് പൗരൻമാരുടെ ഓണ്‍ലൈൻ പരാതി.പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ സൈന്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക ചോപ്രയ്ക്കെതിരെ പാക്കിസ്ഥാൻ പൗരന്മാരുടെ ഈ നടപടി

Avaaz.org. എന്ന സൈറ്റിലൂടെയാണ് പരാതി സമർപ്പിച്ചത്. ഇതുവരെ രണ്ടായിരത്തിലധികം ഒപ്പാണ് പരാതിയെ അനുകൂലിച്ച് ലഭിച്ചത്. യുഎൻ, യൂനിസെഫ് എന്നീ സംഘടനകളെ ടാ​ഗ് ചെയ്താണ് നിവേദനം

”രണ്ട് ആണവശക്തികൾ തമ്മിലുള്ള യുദ്ധം മരണത്തിലേക്കും നാശനഷ്ടങ്ങളിലേക്കും മാത്രമേ നയിക്കൂ. യൂനിസെഫിന്റെ ഗുഡ്‍വിൽ അംബാസിഡർ എന്ന നിലയ്ക്ക് പ്രിയങ്ക നിഷ്പക്ഷവും സമാധാനപരമായ നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. പക്ഷേ, ഇന്ത്യൻ സൈന്യത്തെ അനുകൂലിച്ച് കൊണ്ടുള്ള പ്രിയങ്കയുടെ ട്വീറ്റ് മറിച്ചാണ് സൂചിപ്പിക്കുന്നത്. പ്രിയങ്ക ഒരിക്കലും യൂനിസെഫിന്റെ ​ഗുഡ് വിൽ അംബാസിഡർ സ്ഥാനത്ത് ഇരിക്കാൻ‌ അർഹയല്ലെന്നും,” പരാതിയിൽ പറയുന്നു

2016ലാണ് പ്രിയങ്ക യൂനിസെഫിന്റെ ​ഗുഡ് വിൽ അംബാസിഡറായി സ്ഥാനമേറ്റത്. ഇന്ത്യൻ സൈന്യത്തെ പിന്തുണച്ച് ജയ് ഹിന്ദ് എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ആർമിഡ് ഫോഴ്സ് എന്ന് ഹാസ് ടാ​ഗോടുകൂടിയാണ് താരത്തിന്റെ ട്വീറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍