UPDATES

സോഷ്യൽ വയർ

‘മാമാങ്കത്തിന്റെ പ്രമോഷണൽ പോസ്റ്റുകൾ ആസ്വദിക്കാൻ എനിക്ക് കഴിയില്ല’; സജീവ് പിള്ളക്ക് പിന്തുണയുമായി നിർമാതാവ് സന്തോഷ് കോട്ടായി

‘അദേഹത്തിന്റെ സിനിമയെ അവനിൽ നിന്ന് ഹൈജാക്ക് ചെയ്യപ്പെട്ട രീതിയും, പിന്നെ അദ്ദേഹത്തിന്റെ  ആശങ്കകളും ആരോപണങ്ങളെയും വിശ്വസിക്കത്തെ ഇരിക്കാനും ഒരു കാരണവും ഇല്ല’

മമ്മൂട്ടി നായകനായി എത്തുന്ന ബ്രമാണ്ട ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ സംവിധായൻ സജീവ് പിള്ള ഉൾപ്പടെ നിരവധി പേരെ നിർമാതാവ് ചിത്രത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തും ആദ്യ സംവിധയകനുമായ സജീവ് പിള്ളക്ക് പിന്തുണയുമായി പ്രമുഖ നിർമാതാവ് സന്തോഷ് കോട്ടായി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഇപ്പോഴത്തെ സംവിധയകനും തന്റെ സുഹൃത്ത് ആണെങ്കിലും മാമാങ്കത്തിന്റെ പ്രമോഷണൽ പോസ്റ്റുകൾ ആസ്വദിക്കാൻ തനിക്ക് കഴിയില്ലന്ന് പറയുകയാണ് അദ്ദേഹം . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

സന്തോഷ് കോട്ടായിയുടെ ഫേസ്ബുക്ക് കുറിപ്പ്;

‘മാമാങ്കം സിനിമയുടെ പിന്നിലെ വിവാദങ്ങളെക്കുറിച്ച് ഞാൻ തുടർച്ചയായി വായിക്കാറുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ അദ്ദേഹത്തിടൊപ്പം ഇരുന്നിട്ടുണ്ട്, സിനിമയോടുള്ള അദേഹത്തിന്റെ അഭിനിവേശവും , പ്രതിബദ്ധതയും , ഗൗരവവും എനിക്ക് അറിയാം. അദേഹത്തിന്റെ സിനിമയെ അവനിൽ നിന്ന് ഹൈജാക്ക് ചെയ്യപ്പെട്ട രീതിയും, പിന്നെ അദ്ദേഹത്തിന്റെ  ആശങ്കകളും ആരോപണങ്ങളെയും വിശ്വസിക്കത്തെ ഇരിക്കാനും ഒരു കാരണവും ഇല്ല.

സിനിമയുടെ ഇപ്പോഴത്തെ സംവിധയകനും നിർമാതാവും തന്റെ സുഹൃത്ത് ആണെങ്കിലും മാമാങ്കത്തിന്റെ പ്രമോഷണൽ പോസ്റ്റുകൾ ആസ്വദിക്കാൻ തനിക്ക് കഴിയില്ല’ -നിർമാതാവ് സന്തോഷ് കോട്ടായി ഫേസ്ബുക്കിൽ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍