UPDATES

സോഷ്യൽ വയർ

‘സെലിബ്രിറ്റികള്‍ ദേശസ്നേഹം തെളിയിച്ച് കുറിപ്പിടുന്നതിനോട് യോജിപ്പില്ല ‘; സാനിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

സെലിബ്രിറ്റികളെ കുറ്റം പറഞ്ഞ് സമയം കളയുന്നതിന് പകരം എങ്ങിനെ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യാം എന്ന് ചിന്തിക്കണം എന്നും സാനിയ പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് പ്രതികരിച്ചില്ലെന്ന കാരണത്താല്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. പുല്‍വാമയിലെ ഭീകരകക്രണത്തെ അപലപിച്ച് സെലിബ്രിറ്റികള്‍ ഞങ്ങളുടെ ദേശസ്നേഹം തെളിയിക്കണം എന്ന വാദത്തോട് യോജിക്കുന്നില്ലെന്നറിയിച്ച താരത്തിന്റെ പ്രതികരണത്തിനാണ് പ്രതിഷേധം ഉണ്ടാകുന്നത്. സാനിയയുടെ പ്രതികരണം സത്യസന്ധമല്ലെന്ന് പറഞ്ഞാണ് അധിക്ഷേപം.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ദേശസ്നേഹം തെളിയിക്കേണ്ട കാര്യമില്ല. സമൂഹമാധ്യമങ്ങളില്‍ വന്ന് ശബ്ദമുയര്‍ത്തിയിട്ട് വേണ്ട എനിക്ക് തീവ്രവാദത്തിനെതിരെ നിലപാടെടുക്കാന്‍. തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരാണ് നമ്മള്‍. ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുന്നു. എന്റെ രാജ്യത്തിന് വേണ്ടി വിയര്‍പ്പൊഴുക്കുന്നു. എന്റെ രാജ്യത്തെ അങ്ങിനെയാണ് ഞാന്‍ സേവിക്കുന്നതെന്ന് സാനിയ തന്റെ പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിനൊപ്പമാണ് എന്റെ മനസ്. നമ്മെ സംരക്ഷിച്ച് ജീവന്‍ നല്‍കിയ അവരാണ് യഥാര്‍ഥ ഹീറോകള്‍. ഫെബ്രുവരി 14 ഇന്ത്യക്കാര്‍ക്ക് കറുത്ത ദിനമാണ്. എത്ര അപലപിച്ചിട്ടും കാര്യമില്ല. ഇത് നമ്മള്‍ മറക്കുവാനും പൊറുക്കുവാനും പോകുന്നില്ല. എങ്കിലും ഞാന്‍ സമാധാനത്തിന് വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്.

മറ്റുള്ളവരെ ദ്രോഹിച്ചു കൊണ്ട് നമുക്കൊന്നും നേടാനാവുന്നില്ല. സെലിബ്രിറ്റികളെ കുറ്റം പറഞ്ഞ് സമയം കളയുന്നതിന് പകരം എങ്ങിനെ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യാം എന്ന് ചിന്തിക്കണം എന്നും സാനിയ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍