UPDATES

സോഷ്യൽ വയർ

‘രക്തം ചിന്തി ആനന്ദിക്കുന്നവരുടെ ചിരികള്‍ മാത്രമല്ല, മുഖങ്ങള്‍ തന്നെ തുടച്ചു മാറ്റണം’; പുല്‍വാമ ഭീകരാക്രമണത്തിൽ ബോളിവുഡ് താരങ്ങളുടെ പ്രതികരണങ്ങൾ

രൂക്ഷഭാഷയിലാണ് ഭൂരിഭാഗം പേരുടേയും പ്രതികരണം

ഇന്ത്യയെ നടുക്കി കൊണ്ടാണ് ഇന്നലെ പുൽവാമയിലെ ഭീകരാക്രമണം നടന്നത്.44 സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യു വരിച്ചു. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.

ആക്രമണത്തില്‍ ബോളിവുഡ് സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ ജവാന്മാരുടെ ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്തകള്‍ ഏറെ ദുഃഖിപ്പിച്ചുവെന്നും മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് മനസെന്നും താരങ്ങള്‍ കുറിച്ചു. രൂക്ഷഭാഷയിലാണ് ഭൂരിഭാഗം പേരുടേയും പ്രതികരണം.

‘ഇത്തരമൊരു നിഷ്ഠൂര ആക്രമണത്തിനു ശേഷം വിജയമാഘോഷിക്കുന്ന ഇവര്‍ ആരാണ്? രക്തം ചിന്തി ആനന്ദിക്കുന്നവരുടെ ചിരികള്‍ മാത്രമല്ല, മുഖങ്ങള്‍ തന്നെ തുടച്ചു മാറ്റണം.. എന്നിട്ട് അവരെ ഞെട്ടിച്ചു കൊണ്ട് പ്രതികാരം ചെയ്യണം.. തിരിച്ചടിക്കണം.. ‘ നടന്‍ ആര്‍. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു’ എന്നായിരുന്നു സല്‍മാന്റെ ട്വീറ്റ്.

വീര മൃത്യു വരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടേ എന്നും ദുഃഖിതരായ അവരുടെ കുടുംബത്തിനെ കരുത്ത് ആർജിക്കാൻ സാധിക്കട്ടേ എന്നും അക്ഷയ് കുമാർ ട്വീറ്റ് ചെയ്യുന്നു


ഇവരെ കൂടാതെ പ്രിയങ്ക ചോപ്ര ചോപ്ര, രൺവീർ സിംഗ്, ആലിയ ഭട്ട്, ഫർഹാൻ അക്തർ അസ്‌മി ശബാന, ജാവേദ് അക്തർ,ഋഷി കപൂർ എന്നിവരും രോക്ഷവും ദുഃഖവും അറിയിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍