അടുത്തിടെ ചണ്ഡിഗഡിലെ ഒരു ആഡംബര ഹോട്ടലിൽ താമസിക്കുന്നതിനിടെ, ജിം സെഷനുശേഷം വാഴപ്പഴം കഴിക്കാൻ ആഗ്രഹിച്ച അദ്ദേഹം അത് ഓർഡർ ചെയ്യുകയായിരുന്നു
ഫൈവ് സ്റ്റാർ ഹോട്ടലിലെ അമിത വിലയുടെ അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം രാഹുൽ ബോസ്. അടുത്തിടെ ചണ്ഡിഗഡിലെ ഒരു ആഡംബര ഹോട്ടലിൽ താമസിക്കുന്നതിനിടെ, ജിം സെഷനുശേഷം വാഴപ്പഴം കഴിക്കാൻ ആഗ്രഹിച്ച അദ്ദേഹം അത് ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ വളരെ വിചിത്രമായ ബിൽ ആണ് താരത്തിന് ലഭിച്ചത്.
ദിൽ ധഡക്നെ ദോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ട്വിറ്ററിലൂടെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. ജിം വർക്ഔട്ടിന് ശേഷം വാഴ പഴം ഓർഡർ ചെയ്തതായതും എന്നാൽ കിട്ടിയ 442 .5 രൂപയുടെ ബില്ല് കണ്ട് കണ്ണ് തള്ളിയെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. ജി.എസ്.ടി കൂടി ഉൾപ്പെടുത്തിയ ബില്ലാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB
— Rahul Bose (@RahulBose1) July 22, 2019
ഈ അമിത വിലയിടക്കലിനെതിരെ താരത്തിന്റെ ആരാധകരും രംഗത്തെത്തി. ഇത് പകൽ കൊള്ളയാണെന്നും. പഴങ്ങൾക്ക് ഇത്തരത്തിൽ ജി.എസ്.ടി ഏർപെടുത്താനാകില്ലന്നും ആരാധകർ പറയുന്നു. കൂടാതെ ഒട്ടേറെ ട്വീറ്റുകളും താരത്തിന് പിന്തുണയുമായി ഈ ഹോട്ടലിനെ വിമർശിച്ചും ട്വിറ്ററിൽ പ്രത്യക്ഷപെട്ടു കഴിഞ്ഞു.
Rahul ji If you can’t afford five stars don’t stay in them.
— Himanshu Jain (@himanshujainon) July 22, 2019
So you chose to stay in the most expensive room category of one of the most expensive hotel chains… And then cry foul for them charging you bananas! How’s 25k a night worth when its double the monthly salary of many? They charge because you pay… Simple!!
— Dr. Ravi Mehta (@thedrugdoc) July 23, 2019
Sir, the feeling for us is the same when we buy popcorn in theatres !! 😉
— venkatesh (@v3nky) July 23, 2019