UPDATES

സോഷ്യൽ വയർ

കമലിന് തെരഞ്ഞെടുപ്പ് വിജയം നേര്‍ന്ന് രജനീകാന്ത്; ‘നാളെ നമ്മുടേതെന്ന്’ കമൽ ഹാസൻ

ഈ മാസം ആദ്യമാണ് തമിഴ്‌നാട്ടിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലേക്കും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചത്.

കമല്‍ഹാസന്റെ രാഷ്ട്രീയകക്ഷി മക്കള്‍ നീതി മയ്യത്തിന് വിജയാശംസ നേര്‍ന്ന് രജനീകാന്ത്. ഈ മാസം ആദ്യമാണ് തമിഴ്‌നാട്ടിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലേക്കും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചത്.

തന്റെ ’40 വര്‍ഷത്തെ സുഹൃത്തി’ന് നന്ദി അറിയിച്ച കമല്‍ നല്ല മനുഷ്യര്‍ കൂടെയുള്ളപക്ഷം മുഴുവന്‍ സീറ്റുകളും നേടാനാവുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് രജനി കാന്തിന്റെ ആശംസയും കമലിന്റെ മറുപടിയും.

ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന എന്റെ സുഹൃത്തും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ പാര്‍ട്ടി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പൊതുജീവിതത്തിലും അദ്ദേഹത്തിന് വിജയം നേടാന്‍ എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍’,- രജനി കാന്ത് ട്വീറ്റ് ചെയ്തു.

നിമിഷങ്ങൾക്കുള്ളിൽ ട്വിറ്ററിലൂടെത്തന്നെ കമലിന്റെ പ്രതികരണമെത്തി. ’40 വര്‍ഷം നീളുന്ന സൗഹൃദത്തിന് നന്ദി. നല്ല മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ (രജനീകാന്തിനെയും അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മ രജനി മക്കള്‍ മണ്‍ട്രത്തെയും സൂചിപ്പിച്ച്) 40 (40 സീറ്റുകള്‍) നേടാനാവും. നാളെ നമ്മുടേതാണ്, എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍