UPDATES

സോഷ്യൽ വയർ

‘പി.കെ രാംദാസ്’ പുലർച്ചെ 2 മണിക്ക് തന്റെ വഴിമുടക്കി; വൈറലായി രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

യാത്രക്കിടയിൽ പുലര്‍ച്ചെ രണ്ടിന് തന്‍റെ വഴിമുടക്കിയ ഒരു മരത്തെ ‘പി.കെ.രാംദാസ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രമേഷ് പിഷാരടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

മോഹന്‍ലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടിയപ്പോൾ സിനിമയിലെ പല ഡയലോഗുകളും ട്രോളന്മാർ ഏറ്റെടുത്തിരുന്നു. അക്കൂട്ടത്തിൽ ട്രോളന്‍മാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് സിനിമയിലെ ‘പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര്’ എന്നുള്ള ഡയലോഗ്. ലൂസിഫറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഡയലോഗ് ഉപയോഗിച്ച് നടനും അവതാരകനുമായ രമേഷ് പിഷാരടി കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

യാത്രക്കിടയിൽ പുലര്‍ച്ചെ രണ്ടിന് തന്‍റെ വഴിമുടക്കിയ ഒരു മരത്തെ ‘പി.കെ.രാംദാസ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രമേഷ് പിഷാരടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് തന്‍റെ വഴിമുടക്കിക്കൊണ്ട് റോഡില്‍ വീണ മരം മാറ്റുന്നതിന് തക്കസമയത്ത് ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിക്കാൻ കർമനിരതരായെത്തിയ പൊലീസ് , ഫയർഫോഴ്‌സ് സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്ടും നൽകി കൊണ്ടാണ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

“സമയം പുലർച്ചെ 2 മണി …PK രാംദാസ് വഴിമുടക്കി …ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കർമനിരതരാകുന്ന പൊലീസ് , ഫയർഫോഴ്‌സ് സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്.” രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍