UPDATES

സോഷ്യൽ വയർ

ഇറാനിലെ ജിമ്മില്‍ വാംഅപിന് ‘പോക്കിരി’യിലെ പാട്ട്; ഏറ്റെടുത്ത് ആരാധകർ

വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ് ആയതോടെ ഗാനം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് വിജയ് ആരാധകർ

ഒട്ടേറെ പുതിയ സിനിമ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ റിലീസ് ചെയ്‌തു വർഷങ്ങൾക്കിപ്പുറം ഒരു പാട്ട്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. 2007 ൽ പ്രദർശനത്തിനെത്തിയ വിജയ് ചിത്രം പോക്കിരിയിലെ “മാമ്പഴമാ.. മാമ്പഴം..” എന്ന ഗാനത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

എന്നാൽ ഇന്ത്യയിൽ നിന്ന് പോലുമല്ല ഇപ്പോൾ ഈ പാട്ട് കേൾക്കുന്നത്. ഇറാനിലെ ഒരു ജിമ്മിൽ ആളുകൾ  വാംഅപ് ചെയ്യുന്നത് ഈ തമിഴ് പാട്ട് വെച്ചാണ്. ജിമ്മിൽ പോക്കിരിയിലെ ഈ ഹിറ്റ് ഗാനത്തിനൊപ്പം വർക്ക് ഔട്ട് ചെയ്യുന്ന ആളുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരിക്കുകയാണ്.

വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ് ആയതോടെ ഗാനം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് വിജയ് ആരാധകർ. നിരവധി പേരാണ് ഈ വീഡിയോ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയൂം പങ്കുവെച്ചിരിക്കുന്നത്.

പ്രഭു ദേവയുടെ സംവിധാനത്തിൽ വിജയും അസിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പോക്കിരി. സ്നേഹന്റെ വരികൾക്ക് മണി ശർമയാണ് സംഗീതം നൽകിയിരിക്കുന്നത്. ശങ്കർ മഹാദേവൻ ആലപിച്ച ഗാനം സിനിമ റിലീസ് ആയപ്പോൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍