UPDATES

സോഷ്യൽ വയർ

അനുഷ്‌ക ഷെട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ട്രോളുകൾ ഏറ്റുവാങ്ങി ഡിയർ കോമ്രേഡ് നായിക രശ്മിക മന്ദാന

അമ്മ പ്രഫുല്ല ഷെട്ടിയെ ജന്മദിനത്തിൽ ആശംസിക്കുന്നതിനായി അനുഷ്ക ഒരു കുടുംബ ഫോട്ടോ പങ്കുവെച്ചത് ആണ് ഈ ട്രോളുകൾക്ക് തുടക്കം കുറിച്ചത്.

ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. ഡിയർ കോമ്രേഡ് എന്ന പുതിയ ചിത്രത്തിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് രശ്മിക. വിജയ് ദേവരകൊണ്ട നായകനായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുമ്പോൾ ചിത്രത്തിലെ നായിക ഒരു ഭാഷയുടെ പേരിൽ ട്രോളുകൾ ഏറ്റു വാങ്ങുകയാണ്. അനുഷ്ക ഷെട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് താരത്തിന് വിനയായത്.

അമ്മ പ്രഫുല്ല ഷെട്ടിയെ ജന്മദിനത്തിൽ ആശംസിക്കുന്നതിനായി അനുഷ്ക ഒരു കുടുംബ ഫോട്ടോ പങ്കുവെച്ചത് ആണ് ഈ ട്രോളുകൾക്ക് തുടക്കം കുറിച്ചത്. അനുഷ്‌ക്ക തന്റെ അമ്മുയുടെ മാതൃഭാഷയായ കന്നഡയിലാണ് ആശംസകൾ കുറിച്ചത്. ഈ പോസ്റ്റാണ് ട്രോളന്മാർ രശ്മിക മന്ദാനാക്ക് നേരെ ട്രോളാൻ ഉപയോഗിച്ചത്.

മലയാളം,തെലുങ്ക്, തമിഴ്, കന്നഡ എന്നീ നാല് ഭാഷകളിൽ ആണ് രശ്‌മിക നായികയ ഡിയർ കോമ്രേഡ് എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് തനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയത് കന്നഡ സംസാരിക്കാനാണ് എന്ന് താരം പറഞ്ഞിരുന്നു. ഇക്കര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ട്രോൾമാർ രംഗത്തെത്തിയത്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍