UPDATES

സോഷ്യൽ വയർ

‘ധോണി കരുതിയിരിക്കണം’; ‘തല’യെ വെല്ലുവിളിച്ച് റിഷഭ് പന്ത് / വീഡിയോ

ഡെല്‍ഹിക്കെതിരെ കളിക്കുമ്പോള്‍ ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുതിയിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് മുന്നെ ടീമുകള്‍ ആരാധകരെ വീഴ്ത്താന്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി കഴിഞ്ഞു. മത്സരങ്ങള്‍ക്ക്് ഇനിയും ദിവസങ്ങള്‍ ഉണ്ടെങ്കിലും പരസ്പരം ട്രോളി ആരാധകരെ ഐപിഎല്‍ ട്രാക്കിലെത്തിക്കുകയാണ് താരങ്ങളും ടീമുകളും. നേരത്തെ ഐപിഎല്ലിന്റെ ആദ്യ രണ്ടാഴ്ചയിലെ മത്സര ക്രമം പുറത്ത് വന്നതിന് പിന്നാലെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ടീമുകള്‍ ഏറ്റുമുട്ടിയിരുന്നു. ഇപ്പോളിതാ ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്ലുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഹിറ്റായി മാറിയിരിക്കുന്നത്.

ഡല്‍ഹിയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, ചെന്നൈ ടീമിന്റെ ‘തല’യെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പന്ത്, വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലുമുള്ള ധോണിയുടെ സ്‌കില്ലുകളെ പ്രശംസിക്കുന്നുണ്ട്. ധോണി ഇല്ലായിരുന്നെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാകുന്നതിനെക്കുറിച്ച് പോലും താന്‍ ചിന്തിക്കില്ലായിരുന്നെന്നും വീഡിയോയില്‍ പറയുന്ന പന്ത്, ഡെല്‍ഹിക്കെതിരെ കളിക്കുമ്പോള്‍ ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുതിയിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഈ വീഡിയോയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രതികരണമാകും ഇനി അടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍