UPDATES

സോഷ്യൽ വയർ

‘ഇതായിരുന്നു എന്റെ മനസ്സിലെ ഫസ്റ്റ് ലുക്ക്’: നായകനെ പിന്നിലാക്കി അജു വർഗീസ്, കാരണം കണ്ടെത്തി ട്രോളന്മാർ

എന്നാൽ നായകനായ നിവിന്‍ പോളിയെ പിന്നില്‍ നിര്‍ത്തി അജു വര്‍ഗീസ് എങ്ങനെ മുമ്പില്‍ വന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ട്രോളന്മാര്‍

നടൻ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിൻ പോളിയൈാണ് ലവ് ആക്ഷന്‍ ഡ്രാമയിലെ നായകന്‍. ധ്യാൻ സംവിധായകനായി ചുവടുവെക്കുമ്പോൾ നിർമ്മാതാവാകുന്നത് നടൻ അജു വർഗീസ് ആണ്. ശ്രീനിവാസൻ ചിത്രമായ വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും എന്ന പേരിലാണ് ഇരുവരേയും എത്തുന്നത്. എന്നാൽ, പേരല്ലാതെ മറ്റൊരു സാമ്യവും ചിത്രത്തിനില്ലെന്ന് ധ്യാന്‍ പറയുന്നത്.

പുതിയ നിയമത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയത്.

നടൻ പൃഥ്വിരാജ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്നലെ നിവിൻ പോളിയും പങ്കുവെച്ചിരുന്നു. നിവിൻ പോളിയും അജു വർഗീസും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.സാഗര്‍ എന്ന കഥാപാത്രമായാണ് അജു വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നതെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്ററില്‍ കലിപ്പ് ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പി കൈയില്‍ കറക്കിയെറിഞ്ഞ് പിടിക്കുന്ന അജുവിന് പിന്നിലായാണ് നിവിന്‍ പോളി നില്‍ക്കുന്നത്.

എന്നാൽ നായകനായ നിവിന്‍ പോളിയെ പിന്നില്‍ നിര്‍ത്തി അജു വര്‍ഗീസ് എങ്ങനെ മുമ്പില്‍ വന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ട്രോളന്മാര്‍. അജുവും ഈ ട്രോളുകൾ പങ്കു വെച്ചിട്ടുണ്ട്. ഇതായിരുന്നു എന്റെ മനസിലെ ഫസ്റ്റ് ലുക്ക് എന്ന തലക്കെട്ടോടെയാണ് അജു പോസ്റ്റർ പങ്കുവെച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍