UPDATES

സോഷ്യൽ വയർ

സുപ്രിയയുടെ നിര്‍ബന്ധപ്രകാരമാണോ ഇത്?: മോഹൻലാലിന് പിന്നാലെ പാട്ടുമായി പൃഥ്വിയും; ഏറ്റെടുത്ത് ആരാധകർ

പൃഥ്വിരാജ് ടൈംസ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്

അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ്. ‘ബിഗ് ബ്രദർ’ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഹിന്ദിഗാനം ആലപിച്ചുകൊണ്ടാണ് പൃഥ്വി ഇപ്പോൾ ശ്രദ്ധേയനാകുന്നത്. പൃഥ്വിരാജ് ടൈംസ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിനൊടുവില്‍ സത്യമായിട്ടും ഇത്രയേ അറിയൂയെന്ന കമന്റും പറഞ്ഞ് കൊണ്ടാണ് താരം പാട്ട് അവസാനിപ്പിക്കുന്നത്. സുപ്രിയയുടെ നിര്‍ബന്ധപ്രകാരമാണോ ഈ ഗാനമെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

സൗഹൃദദിനത്തില്‍ ബോളിവുഡ് താരം അർബാസ് ഖാനൊപ്പം ‘യേ ദോസ്തി’ എന്ന ഗാനം പാടുന്ന മോഹൻലാലിന്റെ വിഡിയോയും വൈറലായിരുന്നു. ബിഗ് ബ്രദറിൽ അഭിനയക്കുന്ന അര്‍ബാസ് ഖാന്റെ പിറന്നാളും ലോകസൗഹൃദ ദിനത്തിലായിരുന്നു.മോഹന്‍ലാലിന്‍റെ വീട്ടില്‍ വെച്ചായിരുന്നു അര്‍ഭാസ് ഖാന്‍രെ പിറന്നാള്‍ ആഘോഷിച്ചത്. പൃഥ്വിരാജും കുടുംബവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, സുചിത്ര, സുപ്രയ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രവും സുപ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സുപ്രിയയുടെ പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പൃഥ്വിരാജ് ടൈസം ഫേസ്ബുക്ക് പേജിലാണ് പൃഥ്വിരാജിന്‍റെ പാട്ടിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

അര്‍ബാസ് ഖാന്‍ മോഹന്‍ലാലിനൊപ്പം പിറന്നാൾ ആഘോഷിച്ചത് ഷോലെയിലെ ഈ ഹിറ്റ് ഡുയെറ്റ് പാടി (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍