UPDATES

സോഷ്യൽ വയർ

‘ഡിയർ ബാസിഗാർ ഒരിക്കലും ഹെൽമെറ്റ് വലിച്ചെറിയരുത്’: കിങ് ഖാനെ ട്രോളി സച്ചിൻ; രസകരമായ മറുപടി നൽകി ഷാരൂഖ്

‘ഓൺ ഡ്രൈവിലും ഓഫ് ഡ്രൈവിലും എന്തിന്, സ്ട്രെയിറ്റ് ഡ്രൈവിൽ വരെ ഹെൽമെറ്റ് ധരിക്കുന്ന സുഹൃത്തേ, വലിയ പാഠം ഞാനിപ്പോൾ പഠിച്ചു കഴിഞ്ഞു.’

ബോളിവുഡിൽ 27 വർഷങ്ങൾ പൂർത്തിയാക്കിയ കിംഗ് ഖാന് ട്രോളിലൂടെ ആശംസകൾ അറിയിച്ച് സച്ചിൻ ടെണ്ടുൽക്കർ . ആശംസ സ്വീകരിച്ചെങ്കിലും രസകരമായ മറുപടിയും ഷാരുക്ക് നൽകി. ഷാരൂഖിന്റെ മൂന്ന് സിനിമകളുടെ പേര് ചേർത്തായിരുന്നു സച്ചിന്റെ ആശംസ.

താരത്തിന്റെ ആദ്യ ചിത്രമായ ദീവാനയിലെ സീനിലേത് പോലെ ബൈക്ക് ഓടിച്ച് വന്നായിരുന്നു ഷാരൂഖ് ആരാധകർക്ക് നന്ദി പറഞ്ഞ് വിഡിയോ പങ്കുവെച്ചത്. ഇപ്പോൾ ഹെൽമെറ്റില്ലെങ്കിലും ബൈക്ക് ഓടിക്കുമ്പോൾ താൻ ഉപയോഗിക്കാറുണ്ടെന്നും വിഡിയോയുടെ അവസാനം ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു.

എന്നാൽ ഹെൽമെറ്റില്ലാതെ ഷാരൂഖ് എത്തിയ വിഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ ആശംസ. ഡിയർ ബാസിഗാർ, ഒരിക്കലും ഹെൽമെറ്റ് വലിച്ചെറിയരുത്. ബൈക്ക് ഓടിക്കുന്ന സമയത്തെല്ലാം നിർബന്ധമായും ഹെൽമെറ്റ് ഉപയോഗിക്കണം. ബോളിവുഡിലെ 27 വർഷങ്ങൾക്ക് അഭിനന്ദനങ്ങൾ, ഉടനെ കാണാമെന്നും സച്ചിന്റെ ട്വീറ്റ് ചെയ്‌തു.

എന്നാൽ തകർപ്പൻ മറുപടി നൽകിക്കൊണ്ടാണ് ഷാരൂഖ് എത്തിയത്.
ഓൺ ഡ്രൈവിലും ഓഫ് ഡ്രൈവിലും എന്തിന്, സ്ട്രെയിറ്റ് ഡ്രൈവിൽ വരെ ഹെൽമെറ്റ് ധരിക്കുന്ന സുഹൃത്തേ, വലിയ പാഠം ഞാനിപ്പോൾ പഠിച്ചു കഴിഞ്ഞു. സച്ചിനിൽ നിന്നാണ് ഡ്രൈവിങിന്റെ ചില പാഠങ്ങൾ പഠിച്ചതെന്ന് ഭാവിയിൽ എന്റെ കൊച്ചുമക്കളോട് എനിക്ക് പറയാല്ലോ. കുറച്ച് മീൻ കറിയുമായി ഉടനെ കാണാം, നന്ദിയെന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍