UPDATES

സോഷ്യൽ വയർ

മാസ്റ്റർക്കൊപ്പമുള്ള ഡാൻസ് ക്ലാസ്സ്; ‘ഉർവശി’ ഗാനത്തിനൊപ്പം ചുവടുവെച്ച് പ്രഭു ദേവയും സൽമാൻ ഖാനും

ബോളിവുഡ് താരം സൽമാൻ ഖാനൊപ്പം ചുവടുവെയ്ക്കുന്ന പ്രഭു ദേവയുടെയും കിച്ച സുദീപിന്റെയും വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ബോളിവുഡ് താരം സൽമാൻ ഖാനൊപ്പം ചുവടുവെയ്ക്കുന്ന പ്രഭു ദേവയുടെയും കിച്ച സുദീപിന്റെയും വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. തമിഴ് ചിത്രം ‘കാതലനി’ലെ ‘ഉർവശി ഉർവശി’ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് താരങ്ങൾ ചുവടുവെക്കുന്നത്. സൽമാൻ ഖാൻ തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

മാസ്റ്റർക്കൊപ്പമുള്ള ഡാൻസ് ക്ലാസ്സ് എന്ന ക്യാപ്ഷനോടെയാണ് സൽമാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. സൽമാനെയും കിച്ച സുദീപിനെയും ഡാൻസിന്റെ സ്റ്റെപ്പുകൾ പഠിപ്പിക്കുന്ന പ്രഭുദേവയേയും വീഡിയോയിൽ കാണാം.


1994 ൽ പുറത്തിറങ്ങിയ ‘കാതലൻ’ എന്ന ചിത്രത്തിലെ ‘ഉർവശി’ എന്ന ഗാനത്തിന് പ്രഭുദേവ ഒരുക്കിയ കൊറിയോഗ്രാഫി അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. എ‍.ആർ. റഹ്‌മാൻ സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ആർ. റഹ്‌മാന് മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ‘കാതലൻ’ നേടി കൊടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍