UPDATES

സോഷ്യൽ വയർ

‘സാനിയെ അയ്യപ്പോ..’; ഉദ്‌ഘാടനത്തിന് എത്തിയ സാനിയ ഇയ്യപ്പന് ശരണം വിളിച്ച് ആരാധകർ: വീഡിയോ വൈറൽ

സാനിയ പങ്കെടുത്ത ഒരു പൊതുചടങ്ങിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ക്വീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് സാനിയ ഇയ്യപ്പൻ.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു ഈ താരത്തെ നേരത്തെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നത്. എന്നാല്‍ ക്വീന്‍ ഇറങ്ങിയതോടെ അഭിനയത്തിലും താന്‍ മോശമല്ലെന്ന് തെളിയിക്കുകയായിരുന്നു താരം. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. ഇതിനോടകം തന്നെ മലയാള സിനിമയിലെ മുതിർന്ന താരങ്ങളോടൊപ്പം അഭിനയിക്കാനുളള അവസരവും താരത്തിന് ലഭിച്ചിരുന്നു.

സാനിയ പങ്കെടുത്ത ഒരു പൊതുചടങ്ങിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സാനിയ കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ ആരാധകർ ആർപ്പുവിളികളുമായി ആവേശമായി ഒപ്പം കൂടി. സംസാരിക്കാൻ മൈക്ക് കയ്യിലെടുത്തപ്പോൾ ശരണംവിളികള്‍ ഉയർന്നു. ‘സാനിയേ, അയ്യപ്പോ..അയ്യപ്പോ സാനിയേ’ എന്ന രീതിയിലായിരുന്നു ശരണംവിളി.

എറണാകുളത്തെ ഒരു ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുത്തതായിരുന്നു താരം. ആരാധകരുടെ അഭ്യർത്ഥന പ്രകാരം ക്യുനിലെ ഗാനത്തിനൊപ്പം ചുവടുവെച്ച ശേഷമാണ് സാനിയ മടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍