UPDATES

സോഷ്യൽ വയർ

‘പുലിമുരുകന്റെ എല്ലാ റെക്കോർഡുകളും മധുരരാജ തകർക്കും, 200 കോടി ക്ലബിൽ പുഷ്പം പോലെ കയറും’; സന്തോഷ് പണ്ഡിറ്റ്

തിരഞ്ഞെടുപ്പിൽ പല സ്ഥാനാർഥികളും ഉണ്ടാകാം, പക്ഷേ വമ്പൻ മധുരരാജ ആയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

മധുരരാജ’ 200 കോടി ക്ലബ്ബിൽ കടക്കുമെന്ന് പ്രവചിച്ച് സന്തോഷ് പണ്ഡ‍ിറ്റ്. പുലിമുരുകന്റെ എല്ലാ റെക്കോർഡുകളും മധുരരാജ തകർക്കും. തിരഞ്ഞെടുപ്പിൽ പല സ്ഥാനാർഥികളും ഉണ്ടാകാം, പക്ഷേ വമ്പൻ മധുരരാജ ആയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും….

“മധുരരാജ” എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രിൽ 12 ന് റിലീസാവുകയാണ്. “പുലി മുരുകൻ” സിനിമക്കു ശേഷം അതേ ടീമായ വൈശാഖ് സാർ സംവിധാനം, ഉദയ്കൃഷ്ണ സാർ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ വലിയ ചിത്രം “പുലി മുരുകൻ” സിനിമയുടെ എല്ലാ റെക്കോർഡുകളും തക൪ത്ത് 200 കോടി ക്ലബിൽ പുഷ്പം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു..

ഈ തിരഞ്ഞെടുപ്പില്‍ പലരും സ്ഥാനാ൪ത്ഥികളായ് ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പൻ “മധുര രാജ” ആകും..ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും..

(വാല്‍കഷ്ണം..”പോക്കിരി രാജ” യുടെ തുട൪ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍