UPDATES

സോഷ്യൽ വയർ

ഏഴ് വര്‍ഷത്തെ ഇടവേള: ലോകത്തിന്റെ മറ്റൊരു അറ്റത്തിരുന്ന് ആ സിനിമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയുമാണ്; സംവൃത സുനിൽ

ജി.പ്രജിത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ബിജു മേനോൻ നായകനാകുന്ന ചിത്രം ഇന്ന് പ്രദർശനത്തിനെത്തുകയാണ്

ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തുകയാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് ശേഷം ജി.പ്രജിത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ബിജു മേനോൻ നായകനാകുന്ന ചിത്രം ഇന്ന് പ്രദർശനത്തിനെത്തുകയാണ്. സിനിമാ റിലീസാകുമ്പോൾ ലോകത്തിന്റെ മറ്റൊരു അറ്റത്തിരുന്ന് ആ സിനിമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് സംവൃത.

ഇത് ഗീതയുടെ ആദ്യ സെല്‍ഫിയാണ്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ സ്‌നേഹത്തോടെ അഭിനയിച്ച ഒരു കഥാപാത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, വീട്ടിലെ നിത്യ ജോലിക്കള്‍ ചെയ്യുന്നതിനിടയില്‍, എല്ലാം നന്നായി നടക്കട്ടെയെന്നും ഞങ്ങളുടെ ഈ കൊച്ചു സിനിമയ്ക്ക് തിയേറ്ററില്‍ ഊഷ്മളമായ സ്വീകരണം ലഭിക്കട്ടെയെന്നും പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു,’ – സംവൃത ഫേസ്ബുക്കിൽ കുറിച്ചു

ചിത്രത്തില്‍ ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം രമാ ദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അലന്‍സിയര്‍, സുധി കൊപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും വിതരണം ഉര്‍വശി തിയേറ്റേഴ്സും നിര്‍വഹിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍