UPDATES

സോഷ്യൽ വയർ

മകന്റെ ഡബ്ബിങ്ങിന് ആള് മാറി ഷാരുഖിന് വിമർശനം; പാക് നടൻ ഷാൻ ഷാഹിദിന് എസ്ആർകെ ആരാധകരുടെ പൊങ്കാല

“ഷാൻ, നിങ്ങൾ ഓവർസ്മാർട്ട് ആകാൻ ശ്രമിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കാണാൻ ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല. നിങ്ങൾ ഇത് ഇംഗ്ലീഷിൽ മാത്രം കാണുക.”

മേ ഹൂം സിംബ, മുഫാസാ കാ ബേട്ട” (“ഞാന്‍ സിംബ, മുഫാസയുടെ മകന്‍”) – ദ ലയണ്‍ കിംഗ് എന്ന അനിമേഷന്‍ സിനിമയുടെ ഹിന്ദി പതിപ്പില്‍ കേന്ദ്ര കഥാപാത്രമായ സിംബയ്ക്കുള്ളത് സുപരിചിതമായ ശബ്ദമാണ്. ഷാരൂഖ് ഖാന്‍ എന്ന് പെട്ടെന്ന് ആരും പറയും. എന്നാല്‍ ശബ്ദം നല്‍കിയിരിക്കുന്നത് എസ്ആര്‍കെ അല്ല. മകന്‍ ആര്യന്‍ ഖാനാണ്.

എന്നാൽ ഈ ഡബ്ബിങ്ന്റെ പേരിൽ ബോളിവുഡ് താരം ഷാരുഖ്നെ വിമർശിക്കുകയാണ് പാകിസ്ഥാൻ നടൻ ഷാൻ ഷാഹിദ്. ശബ്‌ദം നൽകിയിരിക്കുത് ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആണെന്ന് അറിയാതെയാണ് ഷാൻ ഷാഹിദ് വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ കിട്ടിയ അവസരം പാഴാക്കാതെ തങ്ങളുടെ പ്രിയ നടനെ വിമർശിച്ച് അബദ്ധം പറ്റിയ പാകിസ്ഥാൻ താരത്തിന് എസ്.ആർ.കെ ആരാധകരുടെ വക വലിയ ട്രോളുകളാണ് ലഭിക്കുന്നത്.

‘ഹിന്ദി ഡബ്ബിങിന്റെ പേരിൽ ഒരു ഐക്കണിക് ഫിലിം നശിപ്പിക്കരുത്. ഷാരൂഖിന്റെ സിനിമകളുടെ ഡബ്ബിങ്ങിൽ നിന്ന് ഈ ശബ്ദത്തിന് യാതൊരു വ്യത്യാസവുമില്ല. ഒരു സിംഹത്തിനായി ഡബ്ബ് ചെയ്യുമ്പോൾ നിങ്ങളുടെ ശബ്ദത്തിന്റെ എക്‌സ്‌പ്രഷൻ എങ്കിലും മാറ്റുക’- ഷാൻ ഷാഹിദ് ട്വീറ്റ് ചെയ്‌തു.

എന്നാൽ അബദ്ധം പറ്റിയത് മനസിലാക്കാതെ ട്വീറ്റ് ചെയ്ത പാക്ക് താരത്തിന് വലിയ രീതിയിലുള്ള വിമർശങ്ങളും ട്രോളുകളുമാണ് ലഭിക്കുന്നത്.

‘സർ ഒന്നാമത് ഇത് എസ്‌ആർ‌കെയുടെ ശബ്ദമല്ല, രണ്ടാമത്തെ കാര്യം ഈ സിനിമയുടെ ഹിന്ദി വേർഷൻ കാണാൻ നിങ്ങളെ ആരും നിർബന്ധിക്കുന്നില്ല’- ഒരു ആരാധകന്റെ ട്വീറ്റ് ഇങ്ങനെ

“ഷാൻ, നിങ്ങൾ ഓവർസ്മാർട്ട് ആകാൻ ശ്രമിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കാണാൻ ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല. നിങ്ങൾ ഇത് ഇംഗ്ലീഷിൽ മാത്രം കാണുക.” മറ്റൊരു ട്വീറ്റ്


അച്ഛന്റേയും മകന്റേയും തിരിച്ചറിയാന്‍ പറ്റാത്ത ശബ്ദ സമാനതയില്‍ അദ്ഭുതം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സംവിധായകന്‍ കരണ്‍ ജോഹര്‍ അടക്കം ആര്യനെ പ്രശംസിച്ചിരുന്നു.
ആര്യന്‍ ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ്. അവന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. പക്ഷപാതമില്ലാതെ പറയട്ടെ അവന്റെ ശബ്ദം ഗംഭീരമാണ് – കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.

ഷാരൂഖ് മിസ്റ്റര്‍ ഇന്‍ക്രഡിബിള്‍ ആയിരുന്ന ഇന്‍ക്രഡിബിള്‍ എന്ന സിനിമയില്‍ ഡാഷ് എന്ന കഥാപാത്രത്തിന് നേരത്തെ ആര്യന്‍ ശബ്ദം നല്‍കിയിരുന്നു. സിംബയുടെ വില്ലന്‍ അമ്മാവന് ശബ്ദം നല്‍കിയിരിക്കുന്നത് ആശിഷ് വിദ്യാര്‍ത്ഥിയാണ്. സിംബയുടെ സുഹൃത്തുക്കളായ ടിമോണിനും പൂംബയ്ക്കും ശബ്ദം നല്‍കിയിരിക്കുന്നത് ശ്രേയസ് താല്‍പഡെയും സഞ്ജയ് മിശ്രയുമാണ്. ജൂലായ് 19ന് ദ ലയണ്‍ കിംഗ് തീയറ്ററുകളിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍