UPDATES

സോഷ്യൽ വയർ

സിനിമയേക്കാൾ പാർവതി തന്നെയാണ് അതിൽ ‘ഉയരെ’; ഷഹബാസ് അമന്‍

‘പാർവതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണു ‘ഉയരെ’ എന്ന് തോന്നി! ‘

ബോബി-സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ പാർവതിയെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രമാണ് ഉയരെ. സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങൾക്കും, അവരെ തളച്ചിടാൻ ശ്രമിക്കുന്ന പുരുഷാധിപത്യത്തിനുമെതിരെയുള്ള നിലപാട് ആണ് ഉയരെ എന്ന സിനിമ മുന്നോട്ട് വെക്കുന്നത്.  ചിത്രത്തിലെ പാർവതി തിരുവോത്തിന്‍റെ അഭിനയത്തിന് കയ്യടിയുമായി എത്തിയിരിക്കുകയാണ് ഷഹബാസ് അമന്‍. പാർവതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ‘ഉയരെ’ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘പാർവതി ഒറ്റക്കൊരു ബോർഡും കൂടിയാണു !സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്‌‌! അതിന്റെ ഏറ്റവും നല്ല പ്രവർത്തനങ്ങളിൽ ഒന്നാണ് ‘ഉയരെ’ യിലെ മുഖ്യ കഥാപാത്രത്തിനു ‘മുഖം നൽകൽ’ !സിനിമയേക്കാൾ പാർവതി തന്നെയാണ് അതിൽ ‘ഉയരെ’!’ ഷഹബാസ് അമൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പാർവതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണു ‘ഉയരെ’ എന്ന് തോന്നി!  അവരല്ലാതെ ഇന്നുള്ള ആരാണു ആ വേഷം ചെയ്യാൻ തയ്യാറാവുക?? അത്‌ തന്നെ സ്വയം ഒരു രാഷ്ടീയ സാംസ്കാരിക പ്രവർത്തനമാണു! ബോൾഡ്‌ മാത്രമല്ല. പാർവ്വതി ഒറ്റക്കൊരു ബോർഡും കൂടിയാണു !സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്‌‌! അതിന്റെ ഏറ്റവും നല്ല പ്രവർത്തനങ്ങളിൽ ഒന്നാണ് ‘ഉയരെ’ യിലെ മുഖ്യ കഥാപാത്രത്തിനു ‘മുഖം നൽകൽ’ !സിനിമയേക്കാൾ പാർവതി തന്നെയാണ് അതിൽ ‘ഉയരെ’!

സ്വതന്ത്രമാകുന്നതിനനുസരിച്ച് കൂടുതൽ കൂടുതൽ‌ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഡിപ്പാർട്ട്മെന്റാണു സ്ത്രീ എന്ന് പറയുന്ന സംഭവം !ഏതൊരാണിനും ജീവിതത്തിലെപ്പോഴെങ്കിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും! പാർവ്വതിയും പല്ലവിയും അത് സമാന്തരമായും സംയുക്തമായും ഒരിക്കൽ കൂടി തെളിയിക്കുന്നു ! ‌

എല്ലാ ആണുങ്ങളും തങ്ങളിൽ അടങ്ങിയിട്ടുള്ള എഴുപത്തിയഞ്ച്‌‌ ശതമാനത്തോളം ഗോവിന്ദ്‌ ഷമ്മിമാരെ, ഒന്നുകിൽ നല്ലരീതിയിലേക്ക്‌ സ്വയം മാറ്റി മറിക്കുകയോ അല്ലെങ്കിൽ ശല്യം ചെയ്യാതെ ഒരു സൈഡിലേക്ക് ‌ മാറ്റി നിർത്തുകയോ ചെയ്യുകയാണെങ്കിൽ അതിന്റെ ഗുണം യുദ്ധകാലാടിസ്ഥാനത്തിൽ ഈ സോസൈറ്റിക്ക്‌‌ അനുഭവിക്കാൻ കഴിയും !അത്‌ നൂറു ശതമാനം ഉറപ്പ്‌!

അത്കൊണ്ട്‌ നിങ്ങൾ നിങ്ങളുടെ ആണ്മക്കളെ എത്രയും വേഗം ഈപടം കാണിച്ച്‌ കൊടുക്കൂ!
എന്നിട്ട്‌ പറയൂ

ഉയരൂ ഗോവിന്ദ്‌ ഉയരൂ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍